Posts

ഇവക്കുട്ടിയുടെ വിശേഷങ്ങൾ 10 - ഒരു കുഞ്ഞു വലിയ വിശേഷം

Image
  പണ്ടത്തെ പോലെ സോഷ്യൽ മീഡിയയിൽ അത്ര ആക്റ്റീവ് അല്ലാത്തോണ്ട് പലരും ഇടക്കൊക്കെ മെസ്സേജിലൂടെ ചോദിക്കാറുണ്ടായിരുന്നു. "ഒരു അനക്കോം ഇല്ലാലോ..എന്ന പറ്റിയെന്നു.." ഓഫീസ് വർക്ക് , പിള്ളേര് , വീട്ടു കാര്യങ്ങൾ ഒക്കെ കഴിഞ്ഞു എനിക്കായി ഞാൻ മാറ്റി വെച്ചിരുന്ന ഒഴിവു സമയങ്ങൾ ആയിരുന്നു ചെറിയ വീഡിയോസ് എടുത്തിരുന്നേ. കുറച്ചു നാളുകളായി ആ ഒഴിവു സമയങ്ങൾ റസ്റ്റ് എടുക്കാൻ ആയിരുന്നു ഞാൻ മാറ്റി വെച്ചിരുന്നെ... ഇടക്കൊക്കെ എന്നെ കാണാൻ ഇല്ലലോയെന്നു പറഞ്ഞു അന്നെഷിച്ചു വന്നിരുന്ന എല്ലാവരെയും ഒത്തിരിയേറെ സ്നേഹത്തോടെയും സന്തോഷത്തോടെയും ഓർത്തുകൊണ്ട് , അതിനുള്ള ആ കുഞ്ഞു വലിയ കാരണം പറയാം എന്ന് ഓർത്തു കൊണ്ട് ആണ് ഈ എഴുത്തു.. "ഞങ്ങളുടെ തെരേസ കുഞ്ഞും ഒരു ചേച്ചി പെണ്ണ് ആകാൻ പോകുന്നു.. അങ്ങനെ ഞങ്ങളുടെ നാലാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് ഞാനും, അപ്പയും മൂന്ന് കുഞ്ഞേച്ചിമാരും... തേരേസുവിനെയും അമ്മയുടെ വയറ്റില്ലെ കുഞ്ഞാവയെയും വീതിച്ചെടുക്കാൻ ഉള്ള തിരക്കിലാണ് മൂത്ത രണ്ടു ചേച്ചിമാരും.. ഉത്തരവാദിത്തങ്ങൾ അങ്ങനെ ഒരു പടി കൂടി കൂടിയിരിക്കുന്നു.. എൻ്റെ മാത്രമല്ല, വീട്ടിലെ എല്ലാവരുടെയും.. തേരേസുവിനെ കളിപ്പിക്കാനും കയ

ഇവക്കുട്ടിയുടെ വിശേഷങ്ങൾ 9: ഐ.ടി ഫീൽഡിൽ നീണ്ട 10 വർഷങ്ങൾ പിന്നിടുമ്പോൾ

Image
ഐ ടി ഫീൽഡിൽ ജോലിക്കു കേറിയിട്ടു പത്തു വർഷങ്ങൾ പിന്നിടുന്നു. എൻജിനീയറിങ് പഠനം കഴിഞ്ഞു ക്യാമ്പസ് സെലക്ഷൻ കിട്ടിയ ബലത്തിൽ പത്തു വർഷം മുന്നേ എറണാകുളത്തുനിന്നും മൈസൂര്ക്കു കേറിയ വണ്ടി ഇന്നു മൈസൂർ, തിരുവനന്തുപുരം , കൊളംബിയ ഒക്കെ കറങ്ങി വീണ്ടും എറണാകുളത്തു തന്നെ എത്തി നിൽക്കുമ്പോൾ ഭൂമി ഉരുണ്ടതാണെന്ന സത്യം ഞാൻ ഓർക്കുന്നു. പിന്നിട്ട പത്തു വർഷങ്ങൾ ആയിരുന്നു എന്നെ ഞാൻ ആക്കിയത്..ഇതിനിടയിൽ പലപ്പോഴും തളർന്നിട്ടുണ്ട്..മനസ് മുരടിച്ചിട്ടുണ്ട്..കരഞ്ഞിരുന്നിട്ടുണ്ട്... ഒരു പക്ഷെ നിങ്ങളും പലവട്ടം തകർന്നു പോയിട്ടുണ്ടാകും. മനസ് തളർന്നു ഇരുന്നിട്ടുണ്ടാകും. ജീവിതത്തിൽ തളരാതെയോ തോൽക്കാതെയോ നോക്കുന്നതല്ല നമ്മുടെ വിജയം..തളർന്നിടത്തു നിന്ന് എഴുന്നേറ്റു നിങ്ങൾ മുന്നോട്ടു പോകുന്നുണ്ടോയെന്നു ആണ്... ചിലപ്പോൾ എഴുന്നേൽക്കുവാൻ നിങ്ങൾ എടുക്കുന്ന പകലുകളുടെയും രാത്രികളുടെയും എണ്ണം കൂടിയേക്കാം.. പിന്നിട്ട വഴികളിൽ ശക്തി നഷ്ടപ്പെട്ടതായി തോന്നിയേക്കാം. വെറുതെ തളർന്നിരിക്കുവാൻ തോന്നിയേക്കാം.. തളർന്നു പോയ നിമിഷങ്ങളിൽ നിന്ന് ഞാൻ എങ്ങനെ എഴുന്നേറ്റു.., വീണ്ടും എഴുന്നേറ്റപ്പോൾ ആ സാഹചര്യങ്ങൾ എനിക്ക് തന്ന ആത്മബലം ...അതാണ് ഒരു സ്ത്രീ

ഇവക്കുട്ടിയുടെ വിശേഷങ്ങൾ 8: ഇഷ്ടങ്ങളെ വീണ്ടും കൂട്ടു പിടിച്ചപ്പോൾ

Image
 പല ഭാര്യമാരും, അമ്മമാരും ഒക്കെ മനസ്സിൽ ഒരിക്കൽ എങ്കിലും നേരിട്ടുള്ള ഒരു പ്രശ്നമാണ് "ഐഡൻറിറ്റി ക്രൈസിസ് " . സ്വന്തമായി ഒരു ഐഡൻറിറ്റി ഇല്ലാത്ത പോലെ. മകൾ എന്ന പദവിയിൽ അച്ഛന്റെ നിഴലായി ജീവിച്ചവൾ, ഭാര്യയും മരുമകളും ഒക്കെ ആയി മറ്റൊരു കുടുംബത്തിലേക്ക് പറിച്ചു നടപ്പെടുന്നു.പറിച്ചു നടുന്ന മണ്ണിൽ വേര് പിടിക്കാനുള്ള ഒരു ഓട്ടം ആണ് പിന്നീട്. പലരുടെയും മനസ്സിൽ വേര് പിടിക്കാനുള്ള ശ്രമത്തിനിടയിൽ പലപ്പോഴുംസ്വന്തം ഇഷ്ടങ്ങൾ , ആഗ്രഹങ്ങൾ ഒക്കെ പയ്യെ മറന്നു തുടങ്ങും. ഒരു കുടുംബത്തെ കൂടുമ്പോൾ ഇമ്പമുള്ളതാക്കുന്നതിൽ ഈ വേരുപിടിക്കലിന് ഒത്തിരി പങ്കുണ്ട്. വർഷങ്ങൾ പിന്നിടുമ്പോൾ , സ്വയം ഒരു തിരിഞ്ഞു നോട്ടം ജീവിതത്തിൽ ഇടക്കൊക്കെ നടത്തി നോക്കുമ്പോൾ വേര് പിടിച്ചാലും , എവിടെയൊക്കെയോ സ്വയം നക്ഷ്ടപെട്ടത്‌ പോലെ.            വര്ഷങ്ങള്ക്കു ശേഷം, എന്നെ തേടിയ എനിക്കും ഇത് പോലെ ഒരു അവസ്ഥ ആയിരുന്നു. സ്വന്തം കാര്യങ്ങൾക്കു ആരെയും ആശ്രയിക്കാതെ , ആർക്കും വേണ്ടി കാത്തു നിൽക്കാതെ, സ്വയം ചെയുന്നതിൽ,  തനിച്ചു ചെറിയ യാത്രകൾ നടത്തുന്നതിൽ ഒക്കെ ആത്മസംതൃപ്‍തി കണ്ടെത്തിയിരുന്ന, എന്റെ കുഞ്ഞു സന്തോഷങ്ങൾ ആയി ഇതിനെയെല്ലാം കണ്ടിരുന്ന ഞ

ഇവക്കുട്ടിയുടെ വിശേഷങ്ങൾ 7: എന്നെ തേടിയലഞ്ഞ ഞാൻ

Image
  രണ്ടു വയസ്സിന്റെ ഗ്യാപിൽ , മൂത്ത പിള്ളേരുമായി മറ്റേർണിറ്റി ലീവിൽയിൽ ഇരിക്കുന്നെ അത്ര റസ്റ്റ് കിട്ടുന്ന കാര്യമല്ല.  പ്രസവം കഴിഞ്ഞു ആദ്യ മാസം 'അമ്മ ഉണ്ടായിരുന്നു സഹായത്തിനു. പിന്നീട് 3 കുഞ്ഞുങ്ങളും ഞാൻ എന്ന അമ്മക്കിളിയും മാത്രമായി. അപ്പ മിക്കവാറും വരുമ്പോൾ പാതിരാത്രിയും, പലപ്പോഴും ജോലി സംബന്ധമായി വീട്ടിൽ ഇല്ലാതെയുമായി. കിളികളുടെ കല പില ശബ്ദങ്ങൾ പോലെ എനിക്ക് ചുറ്റും ശബ്ദമുഖരിതമായിരുന്നു. ഈ ബഹളങ്ങൾക്കിടയിലും ഞാൻ തനിച്ചായ പോലെ.  ഇളയ കുഞ്ഞിന് പാല് കൊടുത്തു ഉറക്കി, ചോറും ഒരു തോരൻ കറി എങ്കിലും ഉണ്ടാകാമെന്നു ഓർത്താൽ അപ്പോളേക്കും, മൂത്ത ചേച്ചിമാർ അതിനെ വിളിച്ചെണീപ്പിക്കും. ചോറ്, ഒരു തോരൻ, രാവിലത്തെ ചായ പലഹാരം, ഇതിനപ്പുറത്തേക്കു ഒന്നും കാര്യമായി അപ്പോഴൊക്കെ ഉണ്ടാക്കാറില്ലായിരുന്നു. അതുകൊണ്ടു തന്നെ ഗ്യാസ്,വെജിറ്റബ്ൾസ്  മറ്റു പലചരക്കു വസ്തുക്കൾ ഇവയുടെ വിലയിൽ വരുന്ന മാറ്റങ്ങൾ ഒന്നും അക്കാലയളവിൽ ഞങ്ങൾക്കൊരു വിഷയമേ അല്ലായിരുന്നു. തെരേസവിന്റെ ഊരിപിഴിഞ്ഞ മൂത്രത്തുണികൾ , വീട്ടിലെ മറ്റു അംഗങ്ങളുടെ തുണികൾ ഇവയെല്ലാം തരം തിരിച്ചു വാഷിംഗ് മെഷീനിൽ വട്ടം കറക്കി, കുമിഞ്ഞു കൂടി വരുന്ന തുണികൾക്കു ഞാൻ പരിഹാരം

ഇവക്കുട്ടിയുടെ വിശേഷങ്ങൾ 6 : ചില ഇരുളടഞ്ഞ നിമിഷങ്ങൾ

Image
ഇവിടെ എന്തെലൊക്കെ കുത്തി കുറിച്ചട്ടു കുറെ നാളായി.  പണ്ട് പറഞ്ഞു നിർത്തിയെ , മൂന്നാമത്തെ കുഞ്ഞിന്റെ വരവിനെക്കുറിച്ചു ആയിരുന്നു.   അങ്ങനെ വീണ്ടും ഒരു ജനുവരി മാസത്തിൽ മൂന്നാമത് ഒരു കുഞ്ഞു (Edlyn Theresa Bibin) കൂടി ജീവിതത്തിലേക്ക് വന്നു.  കൃത്യമായി 2 വർഷത്തെ ഗ്യാപ്പിൽ, അതും എല്ലാവരുടേം ജന്മദിനങ്ങൾ ജനുവരി മാസത്തിൽ :) . പറയുമ്പോൾ കാര്യങ്ങൾ വളരെ സിമ്പിൾ ആണേലും വലിയ പ്രായ വ്യത്യാസങ്ങൾ ഇല്ലാത്ത 3 കുഞ്ഞുങ്ങളെ നോക്കുക അത്ര എളുപ്പം ആയിരുന്നില്ല.  ആദ്യത്തെ കുഞ്ഞിന് കിട്ടുന്ന സ്വീകരണങ്ങളോ സപ്പോർട്ടോ ഒക്കെ പിന്നീടങ്ങോട്ടേക്കു മറ്റു പ്രെഗ്നൻസികൾക്കു മിക്ക അമ്മമാർക്കും കിട്ടാറില്ല എന്നതാണ് സത്യം.  വലിയ ഗ്യാപ് ഇല്ലാതെ അടുത്ത കുഞ്ഞു വരുമ്പോൾ, പ്രെഗ്നൻസി സമയത്തും, പിന്നീടങ്ങോട്ടേക്കും, ഇവർ കുറച്ചു സ്വയം കാര്യങ്ങൾ ചെയ്യാൻ ആകുന്നെ വരെ അമ്മമാർക്ക് നല്ല ഓട്ട പ്രദിക്ഷണം ആണ്.   ഒരാളെ അപ്പി കഴുകിച്ചു ,അല്ലേൽ മൂത്ര തുണി മാറ്റി അപ്പോളേക്കും ഇതേ കലാപരിപാടി അടുത്തയാൾക്കു ചെയ്യേണ്ടി വരും. ചെയ്‌തോണ്ടിരിക്കുന്ന കാര്യങ്ങൾ 1 by 1 , മാറി മാറി ഓരോരുത്തർക്കായി  ചെയ്യേണ്ടി വരുന്ന അവസ്ഥ.   2 മക്കളേം നോക്കി വർക്ക് ഫ്രം ഹോം ചെ
Image
ഇവക്കുട്ടിയുടെ വിശേഷങ്ങൾ - 5 ഏകദേശം 2 വർഷത്തോളമായി ഇവക്കുട്ടിയുടെ വിശേഷങ്ങൾ ഒക്കെ പെട്ടിയിൽ അടച്ചിട്ടു. ഇവക്കുട്ടിയുടെ വിശേഷങ്ങൾ - 4 നിങ്ങളുമായി പങ്കുവെച്ചപ്പോ ഞങ്ങടെ കുഞ്ഞൂസ് ഒരു കുഞ്ഞേച്ചി ആകാൻ ഉള്ള തയ്യാറെടുപ്പിൽ ആയിരുന്നു.. കുഞ്ഞേച്ചി പെണ്ണിൻ്റെ രണ്ടാം പിറന്നാൾ ആഘോഷം ഒക്കെ കഴിഞ്ഞു അടുത്ത ആളെ പ്രിതീക്ഷിച്ചിരിക്കുമ്പോൾ ആണ് ഞങ്ങടെ ഉണ്ണി കുട്ടിയുടെ എൻട്രി ഒരു ദിവസത്തെ ഗ്യാപിൽ. അങ്ങനെ 2 വയസുകാരി കുഞ്ഞൂസ് ഒരു ചേച്ചി പെണ്ണായി. . കൊറോണ ഒക്കെ റിപ്പോർട്ട് ആയി തുടങ്ങുന്നേ ഉള്ളു അന്ന്. അതുകൊണ്ടു തന്നെ ഹോസ്പിറ്റലിൽ അടുത്ത റൂമിൽ ഉള്ളോരൊക്കെ ഉണ്ണിക്കുട്ടിയെ (ഇവനാ ആൻ ) കാണാൻ വന്നു. രണ്ടാമത്തെ കൊച്ചാണെന്നു അറിഞ്ഞപ്പോൾ ജീവിതത്തിൽ ആദ്യമായി കാണുന്ന ചേച്ചിമാരൊക്കെ ആദ്യം ചോദിച്ചേ പ്രസവം നിർത്തിയോ എന്നായിരുന്നു . അങ്ങനെ ഒന്നും ഇതു വരെ ചിന്തിക്കാത്തൊണ്ട് ആകും മറുപടി പറയാൻ മൊത്തത്തിൽ ഒരു ഇതു .. 2 പിള്ളേരൊക്കെ ആയോണ്ട് ഇനി ഇപ്പൊ ബോഡിയിലെ കുറച്ചു പാർട്സ് ഒന്നും വർക്ക് ചെയ്യിപ്പിക്കണ്ടാന്നു മുകളിൽ ഇരിക്കണ ആളോട് പറയാൻ പറ്റോ ചേച്ചിയെ ? ഇങ്ങനെ ഒക്കെ ചോദിക്കണം എന്ന് ഓർത്തെങ്കിലും നമ്മൾ സ്റ്റാൻഡേർഡ് വിടരുതല്
Image
ഇവക്കുട്ടിയുടെ വിശേഷങ്ങൾ - 4 കഴിഞ്ഞ വർഷം ഈ സമയത്താണു ഇവക്കുട്ടിയുടെ വിശേഷങ്ങൾ ആദ്യമായി നിങ്ങളോടു പറഞ്ഞു തുടങ്ങിയതു. ഇവക്കുട്ടിയുടെ വിശേഷങ്ങൾ - 4 എഴുതണമെന്നു മനസിൽ കരുതിയിരുന്ന സമയം ഇത് വരെ ആയിട്ടില്ല..ഇവക്കുട്ടിക്ക് ഇപ്പോൾ ഒത്തിരി കുഞ്ഞു കുഞ്ഞു വിശേഷങ്ങൾ ഉണ്ടല്ലോ , ഈ ക്രിസ്മസിന് അത് എഴുതിക്കൂടെയെന്ന അപ്പയുടെ ചോദ്യമാണ് ഇപ്പോൾ ഇങ്ങനെ ഒരു എഴുത്തിനു മുതിരുന്നേ.. അടുത്ത മാസം കുഞ്ഞൂസിനു 2 വയസു ആകും.ഒരു കുഞ്ഞേച്ചി ആകാൻ ഉള്ള തയ്യാറെടുപ്പിൽ ആണ് ആളിപ്പോ.. അമ്മേടെ വയറ്റിലെ കുഞ്ഞു വാവയെ കെട്ടിപിടിക്കുക , ഉമ്മ കൊടുക്ക , വാവക്ക് പാപ്പം കൊടുക്കുക , വാവയോടു കുഞ്ഞേച്ചി പെണ്ണിനെ എടുക്കാൻ പറയുക അങ്ങനെ ഒട്ടേറെ കലാ പരിപാടികൾ ഉണ്ട് ആളുടെ കയ്യിൽ. ഇനി ശരിക്കും കുഞ്ഞു വാവ വരുമ്പോൾ എന്ത് ആകും എന്ന ടെൻഷനിൽ ആണിപ്പോൾ .. കുഞ്ഞൂസിനു ആണേൽ എല്ലാത്തിനും 'അമ്മ വേണം .. മാറി നിന്നു പഠിച്ചട്ടില്ല..ആള് ഒരു ബഹള കാരി ആയോണ്ട് മാറ്റി നിർത്തി അങ്ങനെ നോക്കിയിട്ടും ഇല്ല..പിന്നെ വല്ലപ്പോഴും അംഗൻവാടിയിൽ പോകുന്നതും , 'അമ്മ ഇല്ലാണ്ട് കറങ്ങാൻ പോകുന്നേ ഒക്കെ ഉള്ളോണ്ട് കുഞ്ഞൂസ് അഡ്ജസ്റ്റ് ആയിക്കോളുമെന്നതിൽ ആകെ ഉള്ള പ്രതീക്ഷ ..