ഇവക്കുട്ടിയുടെ വിശേഷങ്ങൾ- 5
ഏകദേശം 2 വർഷത്തോളമായി ഇവക്കുട്ടിയുടെ വിശേഷങ്ങൾ ഒക്കെ പെട്ടിയിൽ അടച്ചിട്ടു. ഇവക്കുട്ടിയുടെ വിശേഷങ്ങൾ - 4 നിങ്ങളുമായി പങ്കുവെച്ചപ്പോ ഞങ്ങടെ കുഞ്ഞൂസ് ഒരു കുഞ്ഞേച്ചി ആകാൻ ഉള്ള തയ്യാറെടുപ്പിൽ ആയിരുന്നു.. കുഞ്ഞേച്ചി പെണ്ണിൻ്റെ രണ്ടാം പിറന്നാൾ ആഘോഷം ഒക്കെ കഴിഞ്ഞു അടുത്ത ആളെ പ്രിതീക്ഷിച്ചിരിക്കുമ്പോൾ ആണ് ഞങ്ങടെ ഉണ്ണി കുട്ടിയുടെ എൻട്രി ഒരു ദിവസത്തെ ഗ്യാപിൽ. അങ്ങനെ 2 വയസുകാരി കുഞ്ഞൂസ് ഒരു ചേച്ചി പെണ്ണായി. . കൊറോണ ഒക്കെ റിപ്പോർട്ട് ആയി തുടങ്ങുന്നേ ഉള്ളു അന്ന്. അതുകൊണ്ടു തന്നെ ഹോസ്പിറ്റലിൽ അടുത്ത റൂമിൽ ഉള്ളോരൊക്കെ ഉണ്ണിക്കുട്ടിയെ (ഇവനാ ആൻ ) കാണാൻ വന്നു. രണ്ടാമത്തെ കൊച്ചാണെന്നു അറിഞ്ഞപ്പോൾ ജീവിതത്തിൽ ആദ്യമായി കാണുന്ന ചേച്ചിമാരൊക്കെ ആദ്യം ചോദിച്ചേ പ്രസവം നിർത്തിയോ എന്നായിരുന്നു . അങ്ങനെ ഒന്നും ഇതു വരെ ചിന്തിക്കാത്തൊണ്ട് ആകും മറുപടി പറയാൻ മൊത്തത്തിൽ ഒരു ഇതു .. 2 പിള്ളേരൊക്കെ ആയോണ്ട് ഇനി ഇപ്പൊ ബോഡിയിലെ കുറച്ചു പാർട്സ് ഒന്നും വർക്ക് ചെയ്യിപ്പിക്കണ്ടാന്നു മുകളിൽ ഇരിക്കണ ആളോട് പറയാൻ പറ്റോ ചേച്ചിയെ ? ഇങ്ങനെ ഒക്കെ ചോദിക്കണം എന്ന് ഓർത്തെങ്കിലും നമ്മൾ സ്റ്റാൻഡേർഡ് വിടരുതല്ലോ..പ്രസവം നിർത്തിയില്ല എന്നു വളരെ സൗമ്യമായി പറഞ്ഞു. അപ്പോൾ പിന്നെ വരുന്ന ഒരു കമന്റ് ഉണ്ട്. അതിപ്പോ മൂത്ത 2 പെൺ പിള്ളേർ ആയോണ്ട് ആർക്കായാലും കാണില്ലേ ഒരു ആൺ കൊച്ചു വേണം എന്നു .എൻ്റെ വീട്ടിൽ 2 പെൺപിള്ളേർ ആയോണ്ട് എനിക്ക് ആണേൽ ആൺ പിള്ളേർ ഉണ്ടാകുന്നെ ഒരു ടെൻഷൻ ആണ്.. ഇവരുടെ ടെവേലോപ്മെന്റ്റ് സ്റ്റേജ്സ് ഒന്നും അറിയില്ലാത്തോണ്ട് ആട്ടോ.. അല്ലാണ്ട് ആരായാലും ഞാൻ നോക്കീട്ടു വല്യ വ്യത്യാസം ഒന്നും ഇല്ല. അമ്മായി അമ്മയെ മനസുകൊണ്ട് നമിച്ചു പോയ നിമിഷങ്ങൾ ആയിരുന്നു ഡെലിവറി കഴിഞ്ഞ ആദ്യത്തെ ഒരു മാസം. 6 അംഗങ്ങളും + 3 പിള്ളേരുമായുള്ളൊരു കൂട്ടു കുടുംബം ആയിരുന്നു അന്ന് ഞങ്ങളുടേത്. എല്ലാത്തിനും ഓടി നടക്കാൻ ഒരു അമ്മയും. അങ്ങനെ ആകെ തിരക്കും ബഹളങ്ങളും.. പിള്ളേരുടെ കലപില ബഹളങ്ങൾ ഒക്കെ ആയി 6 മാസത്തെ പ്രസവ അവധി തീരാറായി. ബിസിനസ് ഒക്കെ പൊളിഞ്ഞു ഒത്തിരി സാമ്പത്തിക ബാധ്യതകളിൽ നിൽകുമ്പോൾ ആണ് ഉണ്ണി ഞങ്ങളുടെ ലൈഫിലേക്കു വരുന്നേ . അതോണ്ട് തന്നെ പിള്ളേരെ നോക്കാൻ ഒരു ജോലിക്കാരി എന്നൊന്നും അന്നു ആലോചിക്കാനേ പറ്റില്ലാർന്നു. ഇനി എങ്ങനെ ജോബ് കാര്യങ്ങൾ മാനേജ് ചെയ്യും ? ആര് കൊച്ചുങ്ങളെ നോക്കും ? മുന്നിൽ കുറെ ചോദ്യങ്ങൾ ഉണ്ടായിരുന്നു അന്നു. ഒടുവിൽ കൂട്ടുകുടുംബ വ്യവസ്ഥതിയിൽ നിന്ന് പയ്യെ അണുകുടുംബം സന്തുഷ്ട കുടുംബം എന്ന തീരുമാനത്തിലേക്ക് ആ ചോദ്യങ്ങൾ ഞങ്ങളെ എത്തിച്ചു. കൊറോണ ശക്തി പ്രാപിച്ചു തുടങ്ങിയതിനാൽ വർക്ക് ഫ്രം ഹോം ഓപ്ഷനും കിട്ടി. ഞാൻ വീണ്ടും ജോലിക്കു കേറിയതോടെ കുഞ്ഞൂസ് ശരിക്കും ഒരു ചേച്ചി പെണ്ണ് ആയി..ഉണ്ണിയെ നോക്കാനും കരയുമ്പോൾ ചിരിപ്പിക്കാനും ഒക്കെ മുന്നിൽ ഉണ്ടായിരുന്നു. എല്ലാരും ചോദിക്കും ജോബ്, 2 പിള്ളേർ ഒക്കെ ആയി എങ്ങനെ മാനേജ് ചെയുന്നു എന്ന്. 2 പിള്ളേർ വീട്ടിൽ ഉണ്ടേൽ അവർ അവരുടെ ലോകത്തു നടന്നോളും . ഓവർ റെസ്ട്രിക്ഷൻസും ഓവർ കെയറിങ്ങും കൊടുക്കണ്ടിരുന്നാൽ മാത്രം മതി. ലൈഫ് എപ്പോഴും സ്മൂത്ത് ആയി പോകാതെ കുറച്ചു പ്രാരാബ്‌ധങ്ങളും ഫിനാൻഷ്യൽ പ്രോബ്ലെംസ് ഒക്കെ ഇടയ്ക്കു വരുന്നേ നല്ലതാണു. അപ്പോഴേ ഒരു ഫാമിലി എന്ന നിലയിൽ പിടിച്ചു നിൽക്കാൻ ഉള്ള കപ്പാസിറ്റി , വിൽ പവർ ഒക്കെ എന്തോരും ഉണ്ടെന്നു നമുക്ക് മനസിലാകൂ. പിന്നെ മറ്റുള്ളോർക്കു നമ്മളോടുള്ള യഥാർത്ഥ മനോഭാവവും അറിയാനും ഒരു പരിധി വരെ പറ്റും കേട്ടോ. അതിലൊക്കെ ഉപരി നമ്മുടെ ഒക്കെ കുഞ്ഞു കുഞ്ഞു നേട്ടങ്ങളിൽ സന്തോഷം കണ്ടു പിടിക്കാൻ ലൈഫ് അങ്ങനെ സ്മൂത്ത് ആയി എപ്പോളും ഇരുന്നാൽ കുറച്ചു പാടാ. അതൊക്കെ പോട്ടെ , ഇപ്പോൾ ഇവക്കുട്ടിയുടെ വിശേഷങ്ങൾ ആയി വീണ്ടും വരാൻ ഒരു കാരണം ഉണ്ട്.. ഞങ്ങടെ ഉണ്ണിയും ഒരു ചേച്ചി പെണ്ണ് ആകാൻ പോകുന്നു. കുഞ്ഞൂസും , ഉണ്ണിയും അവരുടെ കുഞ്ഞുവാവക്ക് ആയുള്ള കാത്തിരുപ്പിൽ ആണ്. ആഴ്ചയിൽ ഒരു പ്രാവശ്യം എങ്കിലും കുഞ്ഞൂസ് ചോദിക്കും "അമ്മക്ക് ഇത് എത്ര മാസം ആയി.. കുഞ്ഞാവ വരാറായോ എന്ന് ". ഒരേ നമ്പർ തന്നെ പറഞ്ഞാൽ അടുത്ത ചോദ്യം ആയി "ഇതല്ലേ കഴിഞ്ഞ ദിവസം പറഞ്ഞെ എന്ന് " ..ഒരു മാസം പൂർത്തി ആകാൻ കുറെ ദിവസം വേണം എന്നൊക്കെ പറഞ്ഞാൽ പാവം എങ്ങനെ മനസിലാക്കാൻ ആണോ .. എൻ്റെ പ്രെഗ്നൻസിയുടെ തുടക്കത്തിൽ ആണ് പാലാ ബിഷപ്പ്, നാലോ അതിൽ കൂടുതലോ മക്കൾ ഉള്ളവരെ സഹായിക്കാൻ ഒരു പ്രസ്താവന ഇറക്കിയത് .. എന്തൊക്കെ ബഹളങ്ങളും ചാനൽ ചർച്ചകളും ആയിരുന്നോ അന്നു. പ്രസവ വിപ്ലവത്തിന് ഉള്ള ആഹ്വാനം വരെ ആക്കി ചാനലുകാർ അതിനെ. നാലു മക്കളിൽ താഴെ ഉള്ളോരേ സഭയിൽ നിന്ന് പുറത്താകും എന്നോ , അല്ലേൽ മിനിമം നാലു മക്കൾ ഇല്ലാത്ത കുടുംബങ്ങൾ നരകത്തിൽ പോകും എന്നൊന്നും അല്ലാലോ പാവം പിതാവ് പറഞ്ഞെ. കൂടുതൽ മക്കൾ ഉള്ളോർക്കു ഒരു കൈത്താങ്ങു.. അതിനു മലപ്പുറം കത്തി, മെഷീൻ ഗൺ ..ഉലക്കേടെ മൂട് ..എന്തൊക്കെ ബഹളങ്ങൾ ആയിരുന്നു .. ഹോട് ന്യൂസ് ഒന്നും റിപ്പോർട്ട് ചെയ്യാൻ ഇല്ലേൽ കിട്ടുന്നത് ഹോട് ന്യൂസ് ആക്കുന്ന പോളിസി .. അന്ന് ഇതൊക്കെ എഴുതണം എന്നുണ്ടായിരുന്നു . ജോലി , 2 പിള്ളേർ , വീട്ടിലെ കാര്യങ്ങൾ , പ്രെഗ്നൻസി ഫസ്റ്റ് സ്റ്റേജിലെ ബാലാരിഷ്ടതകൾ ഒക്കെ കാരണം സമയം കിട്ടിയില്ല സത്യത്തിൽ.. കാതോലിക്കാ സഭയുടെ പ്രീ മാര്യേജ് പ്രോഗ്രാമിൽ നാച്ചുറൽ ഫാമിലി പ്ലാനിംഗ് പഠിപ്പിക്കുന്നു , ആർട്ടിഫിഷ്യൽ ഫാമിലി പ്ലാനിംഗ് തെറ്റാണ് എന്ന് പറയുന്നു..ഇതൊക്കെ എന്തോ വലിയ മഹാ അപരാദങ്ങൾ പോലെ ചർച്ച ചെയ്യപ്പെടുക ഉണ്ടായി ആ ഇടയ്ക്കു .. സഭക്ക് അറിയാവുന്നത് മക്കളെ പഠിപ്പിക്കുന്നു . എന്ന് വെച്ച് ആരും ആരുടേം വീട്ടിൽ പോയി നിങ്ങൾ അങ്ങനെ ആണോ ജീവിക്കുന്നത് എന്ന് ചോദിക്കാറില്ല. അങ്ങനെ ജീവിച്ചില്ലേൽ നിങ്ങൾ സഭ വിശ്വാസികൾ അല്ല എന്നോ , സഭയിൽ നിന്ന് പുറത്താക്കും എന്നോ ഒന്നും ആരും പറഞ്ഞിട്ടുമില്ല.. ഒരാളുടെ വ്യക്തി സ്വാതന്ത്രത്തെ ഹനിക്കാത്ത പക്ഷം ഇതൊക്കെ ചർച്ച ചെയ്യണ്ട വിഷയങ്ങൾ ആണോ ? എൻ്റെ ഒരു ചിന്താഗതിയിൽ ഈ പ്രീ മാര്യേജ് കോഴ്സ് അറ്റൻഡ് ചെയ്യുന്നവരിൽ 3 ടൈപ്പ് ആൾക്കാർ ഉണ്ട്. 1 . ഒരു കൊച്ചിനെ തന്നെ നോക്കി എടുക്കാൻ ഉള്ള കഷ്ടപ്പാട് നമുക്കല്ലേ അറിയൂ .. അല്ലാണ്ട് അച്ചന്മാർക്കു അറിയോ എന്നു പറഞ്ഞു കേട്ടതൊക്കെ അവിടെ തന്നെ ഉപേക്ഷിച്ചങ്ങു പോകുന്ന ഭാര്യയും ഭർത്താവും ആണ് ആദ്യത്തെ കാറ്റഗറി. 2 . ചില ഭാര്യ ഭർത്താക്കന്മാർ കേട്ടതും പഠിച്ചതുമായ കാര്യങ്ങളെ അംഗീകരിക്കും . ഇവരാണ് രണ്ടാമത്തെ കാറ്റഗറി ആൾക്കാർ . 3 . മൂന്നാമത്തെ കൂട്ടർ ആണേൽ ഭാര്യ - ഭർത്താക്കന്മാരിൽ ഒരാൾ ഇതിനെ അനുകൂലിക്കുകയും ഒരാൾ എതിർക്കുകയും ചെയ്യുന്നവർ ആകും. അവർക്കിടയിൽ അല്ലറ ചില്ലറ പൊട്ടി തെറികൾ ഒക്കെ ഉണ്ടാകാനും ചാൻസ് ഉണ്ട് . ഈ മൂന്നു ടൈപ്പ് ആൾക്കാരേം കണ്ടുപിടിച്ചു ചോദ്യം ചെയ്യാൻ ഒന്നും സഭ ഒരിക്കലും പോയിട്ടില്ല . എന്തെ സഭ പറഞ്ഞ പോലെ ചെയ്യാതെ എന്ന് ചോദിക്കുകയോ ആരുടെയും വ്യക്തി സ്വാതന്ത്രത്തിൽ ഇടപെടുകയോ ചെയ്തട്ടുമില്ല.. എന്നാലും കുറ്റം പറയാൻ എന്തെലോക്കെ വേണല്ലോ അല്ലെ .. ഞാൻ ആന്നേൽ ഈ മൂന്നു കൂട്ടത്തിലും പെടുന്ന ആള് അല്ലാട്ടോ.. ഇവക്കുട്ടിയുടെ അപ്പക്ക് ജീവിതത്തിൽ കുറച്ചു പോളിസികൾ ഒക്കെ ഉണ്ട് . ഭൂമി കുലുങ്ങി എല്ലാരും മരിക്കാൻ പോകാന്നു പറഞ്ഞാലും അങ്ങേരു അതൊന്നും മാറ്റുകേല.. ഞാൻ ആണേൽ, നമ്മുടെ കരിയർ ലൈഫ് , ഫിനാൻഷ്യൽ സ്റ്റെബിലിറ്റി ഒക്കെ നോക്കി അഡ്ജസ്റ്മെന്റുകൾ ഒക്കെ ആകാം എന്ന് വിചാരിക്കുന്ന വ്യക്തി അന്ന്. അതെ സമയം ഏതായാലും കുഴപ്പം ഇല്ല എന്ന ന്യൂട്രൽ ചിന്താഗതിയും ഉണ്ട്. അതോണ്ട് തന്നെ പിള്ളേരുടെ ചിത്താന്തങ്ങൾ ഒക്കെ കൂടുമ്പോൾ അപ്പ പിള്ളേരെ എങ്ങാനും നോക്കിയില്ലേൽ ഞാൻ പയ്യെ കലി തുള്ളും . "അച്ചന്മാർക്കും ആണുങ്ങൾക്കൊക്കെ പലതും പറയാം .. കഷ്ടപ്പാട് മൊത്തം പെണ്ണുങ്ങൾക്ക് ആണല്ലോ .. ഒരു പ്രാവശ്യം ഒന്നു ആണുങ്ങൾ പ്രസവിച്ചു നോക്ക് .അപ്പോൾ അറിയാം സുഖ പ്രസവം ആണോന്നു .. " "പണ്ടത്തെ അമ്മമാരൊക്കെ ഹോസ്പിറ്റൽ ഇല്ലാത്ത കാലത്തു പുട്ടു കുത്തണ പോലെ അല്ലെ പിള്ളേരെ പ്രസവിച്ചേ" എന്നൊക്കെ എന്നെ ചൂടാക്കാൻ അപ്പ പറയും . " ലേബർ റൂമിനു പുറത്തു നോക്കി ഇരിക്കുന്ന പോലെ അല്ല മനുഷ്യ അതിനുള്ളിൽ കിടക്കുന്നോരുടെ കാര്യം .." എന്നു പറഞ്ഞു ഞാനും വിട്ടു കൊടുക്കാറില്ല സാദാരണ.. അങ്ങനെ കുഞ്ഞു പിണക്കങ്ങളും ഇണക്കങ്ങളുമൊക്കെ ആയി മൂന്നാമത്തെ ആളുടെ വരവ് എല്ലാരേം അറിയിച്ചു തുടങ്ങുമ്പോൾ ആണ് ഞാൻ "സാറ" എന്ന ആയിടക്ക് റിലീസ് ആയ മലയാളം ഫിലിം കാണുന്നെ .. സമൂഹത്തിനു തെറ്റായ ഒരു മെസ്സേജ് കൊടുക്കുന്നു എന്നു പറഞ്ഞു ആ ഫിലിം ഒത്തിരി ചർച്ചകൾക്ക് കാരണം ആയിരുന്നു അന്നു. ശരിയാണ് കേട്ടോ .. ആദ്യത്തെ കുഞ്ഞിനെ കാത്തിരിക്കുന്ന അമ്മമാരിൽ അല്ല .. മറിച്ചു , എന്നെ പോലെ 2 /3 വർഷത്തെ ഇടവേളയിൽ രണ്ടാമത്തെയോ / മൂന്നാമത്തെയോ കുഞ്ഞിനെ കാത്തിരിക്കുന്ന 'അമ്മ മാരിൽ ആണ് അതിൻ്റെ ഒരു ഇമ്പാക്ട് വരിക. ? ഇത്രയും നാളത്തെ പേർസണൽ ലൈഫെയിൽ ഞാൻ എന്ത് അചീവ് ചെയ്തു . ? ഇത്രയും നാളത്തെ കരിയർ ലൈഫെയിൽ ഞാൻ എവിടെ ആണ് ? എൻ്റെ ഉള്ളിൽ ഞാൻ എത്രമാത്രം ഹാപ്പി ആണ് ? ജോബ് , ഫാമിലി , കിഡ്സ് അങ്ങനെ എല്ലാം ഒരുമിച്ചു കൊണ്ടുപോകുമ്പോൾ ഞാൻ എപ്പോളൊക്കെ ഇറിറ്റേഡ് ആകുന്നുണ്ട് ഇങ്ങനെ ഒട്ടേറെ ചിന്തകളിലേക്കു അത് വഴി മാറി . അത് കൊണ്ടു ഒരു ഗുണം ഉണ്ടായി കേട്ടോ . അതെ പിന്നെ ആഴ്ചയിൽ ഒരു ദിവസം ഞാൻ എനിക്ക് തന്നെ ഹോളിഡേ ആക്കി വീട്ടിൽ . അത്യാവശ്യോം വല്ലോം കഞ്ഞീം കറിയും ഉണ്ടാക്കിട്ടു അങ്ങ് വെറുതെ റസ്റ്റ് എടുത്ത് ഇരിക്കുക .. വീട്ടിലെ എല്ലാ ജോലികളും ഒറ്റ അടിക്കു ചെയ്ത തീർക്കണം എന്നൊന്നും ഇല്ല. നമ്മൾ മഹിളാ രക്തനങ്ങൾക്കു മനസിനു സന്തോഷം തരുന്ന കാര്യങ്ങൾ ഒക്കെ ചെയ്തു ചുമ്മ relax ആയി ആഴ്ചയിൽ / മാസത്തിൽ ഒരു ദിവസം ഇരിക്കണം . അനാവശ്യ ദേഷ്യങ്ങൾ , മാനസിക പിരിമുറുക്കങ്ങൾ ഒക്കെ ഇല്ലാതാക്കാൻ ഉള്ള ഒരു കുഞ്ഞു ടിപ്പ് . ഇതിനിടയിൽ പല പല കുഞ്ഞു കുഞ്ഞു വലിയ കാര്യങ്ങൾ പറഞ്ഞു. ശരിക്കും പറയാൻ വന്നേ ഉണ്ണി കുഞ്ഞു ഒരു ചേച്ചി പെണ്ണ് ആകാൻ പോകുന്ന വിശേഷം ആണ് കേട്ടോ. ഈ കാലയളവ് അത്രേം, കരുതലായി നിന്ന ഒട്ടേറെ മുഖങ്ങൾ ഉണ്ട് മനസ്സിൽ .. വർക്ക് ഫ്രം ഹോം ഓപ്ഷൻ തന്ന കമ്പനി , ഹെൽത്ത് കാര്യങ്ങൾ എപ്പോളും തിരക്കുന്ന കൂടെ ജോലി ചെയ്യുന്നവർ , ഒട്ടേറെ സപ്പോർട്ട് ചെയ്ത കുറെ നല്ല ഫ്രണ്ട്‌സ്... അങ്ങനെ അങ്ങനെ നീളും ലിസ്റ്റ് ..ഞങ്ങൾ അല്ലേൽ മറ്റു ആരേലും ആവശ്യനേരത്തു സഹായിക്കാൻ നിങ്ങൾക്കും ഉണ്ടാകട്ടെയെന്നു പ്രാർത്ഥിക്കുന്നു ആത്മാർത്ഥമായി ... ഒത്തിരി സ്നേഹത്തോടെ - ഇവക്കുട്ടി , ഉണ്ണി , കുഞ്ഞു വാവ , ഇവരുടെ ഒക്കെ അപ്പ & അമ്മ സ്റ്റോറി Behind ദി ഫോട്ടോസ് : ഇവക്കുട്ടി , ഉണ്ണി ഒക്കെ ആയി വലിയ വയറും വെച്ച് ഒരു ഫാമിലി ഫോട്ടോ എടുക്കണം എന്നു ആയിരുന്നു ആഗ്രഹം . ഒരു സെൽഫി എടുക്കാൻ അപ്പെടെ പുറകെ കുറെ നടന്നിട്ടും ആളെ കിട്ടിയില്ല . പിന്നെ ഞങ്ങൾ അമ്മേം പിള്ളേരും തന്നെ അങ്ങ് എടുത്തു. സെക്കന്റ് ഫോട്ടോയിലും കുഞ്ഞു വാവ ഉണ്ടാട്ടോ .. പക്ഷെ അന്നു വയർ ഒക്കെ ആകുന്നെ ഉള്ളായിരുന്നു .. ഫുൾ ഫാമിലി ഉണ്ടാകാൻ തപ്പി എടുത്തേ ആണ് സെക്കന്റ് ഫോട്ടോ :)ഇവക്കുട്ടിയുടെ വിശേഷങ്ങൾ 6 : ചില ഇരുളടഞ്ഞ നിമിഷങ്ങൾ
ഇവിടെ എന്തെലൊക്കെ കുത്തി കുറിച്ചട്ടു കുറെ നാളായി. പണ്ട് പറഞ്ഞു നിർത്തിയെ , മൂന്നാമത്തെ കുഞ്ഞിന്റെ വരവിനെക്കുറിച്ചു ആയിരുന്നു. അങ്ങനെ വീണ്ടും ഒരു ജനുവരി മാസത്തിൽ മൂന്നാമത് ഒരു കുഞ്ഞു (Edlyn Theresa Bibin) കൂടി ജീവിതത്തിലേക്ക് വന്നു. കൃത്യമായി 2 വർഷത്തെ ഗ്യാപ്പിൽ, അതും എല്ലാവരുടേം ജന്മദിനങ്ങൾ ജനുവരി മാസത്തിൽ :) . പറയുമ്പോൾ കാര്യങ്ങൾ വളരെ സിമ്പിൾ ആണേലും വലിയ പ്രായ വ്യത്യാസങ്ങൾ ഇല്ലാത്ത 3 കുഞ്ഞുങ്ങളെ നോക്കുക അത്ര എളുപ്പം ആയിരുന്നില്ല. ആദ്യത്തെ കുഞ്ഞിന് കിട്ടുന്ന സ്വീകരണങ്ങളോ സപ്പോർട്ടോ ഒക്കെ പിന്നീടങ്ങോട്ടേക്കു മറ്റു പ്രെഗ്നൻസികൾക്കു മിക്ക അമ്മമാർക്കും കിട്ടാറില്ല എന്നതാണ് സത്യം. വലിയ ഗ്യാപ് ഇല്ലാതെ അടുത്ത കുഞ്ഞു വരുമ്പോൾ, പ്രെഗ്നൻസി സമയത്തും, പിന്നീടങ്ങോട്ടേക്കും, ഇവർ കുറച്ചു സ്വയം കാര്യങ്ങൾ ചെയ്യാൻ ആകുന്നെ വരെ അമ്മമാർക്ക് നല്ല ഓട്ട പ്രദിക്ഷണം ആണ്. ഒരാളെ അപ്പി കഴുകിച്ചു ,അല്ലേൽ മൂത്ര തുണി മാറ്റി അപ്പോളേക്കും ഇതേ കലാപരിപാടി അടുത്തയാൾക്കു ചെയ്യേണ്ടി വരും. ചെയ്തോണ്ടിരിക്കുന്ന കാര്യങ്ങൾ 1 by 1 , മാറി മാറി ഓരോരുത്തർക്കായി ചെയ്യേണ്ടി വരുന്ന അവസ്ഥ. 2 മക്കളേം നോക്കി വർക്ക് ഫ്രം ഹോം ചെ
Comments
Post a Comment