ഇവക്കുട്ടിയുടെ വിശേഷങ്ങൾ 9: ഐ.ടി ഫീൽഡിൽ നീണ്ട 10 വർഷങ്ങൾ പിന്നിടുമ്പോൾ

ഐ ടി ഫീൽഡിൽ ജോലിക്കു കേറിയിട്ടു പത്തു വർഷങ്ങൾ പിന്നിടുന്നു. എൻജിനീയറിങ് പഠനം കഴിഞ്ഞു ക്യാമ്പസ് സെലക്ഷൻ കിട്ടിയ ബലത്തിൽ പത്തു വർഷം മുന്നേ എറണാകുളത്തുനിന്നും മൈസൂര്ക്കു കേറിയ വണ്ടി ഇന്നു മൈസൂർ, തിരുവനന്തുപുരം , കൊളംബിയ ഒക്കെ കറങ്ങി വീണ്ടും എറണാകുളത്തു തന്നെ എത്തി നിൽക്കുമ്പോൾ ഭൂമി ഉരുണ്ടതാണെന്ന സത്യം ഞാൻ ഓർക്കുന്നു.

പിന്നിട്ട പത്തു വർഷങ്ങൾ ആയിരുന്നു എന്നെ ഞാൻ ആക്കിയത്..ഇതിനിടയിൽ പലപ്പോഴും തളർന്നിട്ടുണ്ട്..മനസ് മുരടിച്ചിട്ടുണ്ട്..കരഞ്ഞിരുന്നിട്ടുണ്ട്... ഒരു പക്ഷെ നിങ്ങളും പലവട്ടം തകർന്നു പോയിട്ടുണ്ടാകും. മനസ് തളർന്നു ഇരുന്നിട്ടുണ്ടാകും. ജീവിതത്തിൽ തളരാതെയോ തോൽക്കാതെയോ നോക്കുന്നതല്ല നമ്മുടെ വിജയം..തളർന്നിടത്തു നിന്ന് എഴുന്നേറ്റു നിങ്ങൾ മുന്നോട്ടു പോകുന്നുണ്ടോയെന്നു ആണ്... ചിലപ്പോൾ എഴുന്നേൽക്കുവാൻ നിങ്ങൾ എടുക്കുന്ന പകലുകളുടെയും രാത്രികളുടെയും എണ്ണം കൂടിയേക്കാം.. പിന്നിട്ട വഴികളിൽ ശക്തി നഷ്ടപ്പെട്ടതായി തോന്നിയേക്കാം. വെറുതെ തളർന്നിരിക്കുവാൻ തോന്നിയേക്കാം.. തളർന്നു പോയ നിമിഷങ്ങളിൽ നിന്ന് ഞാൻ എങ്ങനെ എഴുന്നേറ്റു.., വീണ്ടും എഴുന്നേറ്റപ്പോൾ ആ സാഹചര്യങ്ങൾ എനിക്ക് തന്ന ആത്മബലം ...അതാണ് ഒരു സ്ത്രീ / 'അമ്മ എന്ന നിലയിൽ എൻ്റെ ശക്തിയായി ഞാൻ കരുതുന്നത്...

കടന്നു പോയ സ്ഥലങ്ങൾ, കൂടെ ജോലി ചെയ്തവർ, താമസ സൗകര്യം , ഭക്ഷണം ഒക്കെ ഒരുക്കി തന്നവർ , രാത്രി ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക്കു സുരക്ഷിതമായി എത്തിച്ച cab drivers, cabil സെക്യൂരിറ്റി ആയി ഓഫീസിൽ നിന്ന് അയക്കുന്ന security guards, കണ്ടു മുട്ടിയ ഓരോ വ്യക്തികളും ജീവിതത്തിൽ ഒരു അറിവോ തിരിച്ചറിവൊ സമ്മാനിച്ച് കടന്നു പോയവരാണ്..ഓരോ ദിനവും ഓരോ പുതിയ അറിവോ, അനുഭവമോ, തിരിച്ചറിവൊ സമ്മാനിച്ചു കടന്നു പോയി.

ദൈവപരിപാലനായാൽ , എടുത്തു പറയത്തക്ക ആരോഗ്യ പ്രശ്നങ്ങൾ ഒന്നും ഇല്ലാണ്ട് , 3 മക്കൾക്കും അനുവദിച്ചു കിട്ടിയ പ്രസവാവധി അല്ലാതെ വലിയ ലോങ്ങ് ലീവ് ഒന്നും എടുക്കാൻ ദൈവം ഇടയാക്കിയില്ല. പ്രസവത്തിനായി ഹോസ്പിറ്റലിൽ അഡ്മിറ്റ് ആകുന്നതിന് തലേ ദിവസം വരെ വർക്ക് ചെയ്യാൻ പറ്റിയതും ദൈവത്തിന്റെ പരിപാലനയായി നന്ദിയോടെ ഓർക്കുന്നു.. പിന്നീട് അങ്ങോട്ടും career വേണോ, മക്കളെ നോക്കണോ , എന്നൊക്കെ ഓർത്തു മനസ് പതറിയിടത്തെല്ലാം അനുകൂലമായ സാഹചര്യങ്ങൾ ദൈവം ഒരുക്കി തന്നു.. ഇനി അങ്ങോട്ടും ദൈവ പരിപാലനയിൽ മാത്രം ആശ്രയിച്ചു കൊണ്ട്.. താങ്ങായി നിന്ന എല്ലാവരെയും നന്ദിയോടെ ഓർത്തു കൊണ്ട്..

#positivevibesbydojakuriakose

ഫോട്ടോക്ക് പിന്നിലെ കഥ : കുഞ്ഞൂസിനെ pregnant ആയിരുന്നപ്പോൾ വിശപ്പു സഹിക്കാൻ വയ്യാതെ ഓഫീസ്‌ pantryil ബ്രേക്ക് ടൈം ചിലവിടുന്ന ലെ ഞാൻ.. 




Comments

Popular posts from this blog

ഇവക്കുട്ടിയുടെ വിശേഷങ്ങൾ 6 : ചില ഇരുളടഞ്ഞ നിമിഷങ്ങൾ

ഇവക്കുട്ടിയുടെ വിശേഷങ്ങൾ 10 - ഒരു കുഞ്ഞു വലിയ വിശേഷം