ഇവക്കുട്ടിയുടെ വിശേഷങ്ങൾ - 3
ഏപ്രിൽ 14 , ഞങ്ങളുടെ ഇവക്കുഞ്ഞു മാമ്മോദിസ സ്വീകരിച്ചട്ടു ഒരു വർഷം ആകുന്നു. സെഹിയോനിൽ വർക്ക് ചെയുന്ന ഒരു ബ്രദർ ആയി ഒരിക്കൽ സംസാരിച്ചപ്പോൾ കിട്ടിയ ചില ചിന്തകൾ ആണ് ഇവക്കുട്ടിയുടെ ബാപ്റ്റിസം തീയതി എല്ലാ വർഷവും ഓർത്തു വെച്ച് കുഞ്ഞൂസിനെ പള്ളിയിൽ കൊണ്ടോകണം എന്ന് തീരുമാനിച്ചതും ഈ പോസ്റ്റ് എഴുതാനും കാരണം. എൻ്റെ ഒക്കെ മാമ്മോദിസാ തിയതി എന്നാണാവോ..ഡിസംബർ മാസം ആണെന്നു പണ്ട് കുടുംബ രജിസ്റ്ററിൽ കണ്ട ഒരു ഓർമ. ഇതൊന്നും ബർത്ത് ഡേ പോലെ ഓർത്തിരിക്കണം എന്നു ആരും പറഞ്ഞു കേട്ടിട്ടില്ല. അതോണ്ട് മാമ്മോദിസാ കണക്കു നോക്കീ പോയിട്ടുമില്ല. എൻ്റെ ഒക്കെ പ്രായം ഉള്ളൊരു ആർക്കേലും മാമ്മോദിസാ തീയതി ഒക്കെ അറിയുമോ ആവോ...അറിയുന്നോരൊക്കെ ഉണ്ടാകുമായിരിക്കും അല്ലെ.
"ഒരു കൊച്ചു ജനിക്കുന്നത് അമ്മയുടെ ഉദരത്തിൽ ആണ്.. അതാണേൽ എപ്പോൾ ആണെന്നു ദൈവം തമ്പുരാനെ അറിയൂ. പിന്നെ ആ കുഞ്ഞു ആദ്യമായി ഈ ലോകം കണ്ട ദിവസം ബർത്ത് ഡേ ആയി നിങ്ങൾ ആഘോഷിക്കുന്നു. ശരിക്കും മാമ്മോദിസയിൽ വീണ്ടും ജനിച്ച ദിവസമേ അല്ലെ ഓർക്കേണ്ടതും ആഘോഷിക്കേണ്ടതും". അങ്ങനെ ഒരിക്കൽ ഒരു ബ്രദർ ചോദിച്ച ചോദ്യം ആണ് ഇവക്കുട്ടിക്ക് വലുതാകുമ്പോൾ അവളുടെ മാമ്മോദിസാ തിയതി പറഞ്ഞു കൊടുക്കണമെന്നു തോന്നിച്ചേ . ഇങ്ങനെ ഉള്ള വലിയ ചിന്തകൾക്കൊപ്പം ഇവക്കുട്ടിയുടെ കുഞ്ഞു കുഞ്ഞു മാമ്മോദിസാ വിശേഷങ്ങളും ഉണ്ട് മനസ്സിൽ.
ഉല്പത്തി 22 :8 "ബലിക്കുള്ള കുഞ്ഞാടിനെ ദൈവം തന്നെ തരും" . എന്നു പറയുന്ന പോലെ ആയിരുന്നു ഇവക്കുട്ടിടെ മാമ്മോദിസാ . സമയം ആയപ്പോൾ എല്ലാം ഭംഗിയാക്കി ദൈവം തന്നെ നടത്തി.
വലിയ നോമ്പ് കഴിഞ്ഞു ഉടനെ മാമ്മോദിസാ നടത്തണം എന്നു പറഞ്ഞു നേരത്തെ തന്നെ തീയതി , പാരിഷ് ഹാൾ എല്ലാം ബുക്ക് ചെയ്തു. എൻ്റെയും ഇവക്കുട്ടിയുടേം ഹോസ്പിറ്റൽ ചെലവുകൾ , ഒരു ചെറിയ ബിസിനസ് ഉള്ളതിനാൽ മാർച്ച് മാസം എല്ലാ ക്രെഡിറ്റ് - ഡെബിറ്റ് കണക്കുകൾ ക്ലോസ് ചെയ്യുന്നതിന്റെ തലവേദനകൾ ഒക്കെ ആയി ഇവക്കുട്ടിയുടെ അപ്പ ആകെ മടുത്തു നിൽക്കുന്ന സമയം ആണ് . കുഞ്ഞു വെള്ളയുടുപ്പുകൾ , കുഞ്ഞു മാല , വളകൾ , പൊന്നരഞ്ഞാണം , കൊലുസ് , സ്റ്റേജ് ഡെക്കറേഷൻസ് , ഫോട്ടോഗ്രാഫർ , വണ്ടി അങ്ങനെ എന്തെല്ലാം ഒരുക്കണം.. സത്യത്തിൽ ഇതൊന്നും വേണ്ടാട്ടോ ഒരു കൊച്ചിനെ മാമ്മോദിസാ മുക്കാൻ.. ഒരു അച്ഛനും , തല തൊട്ടപ്പനും തല തോട്ടമ്മേം ഒരു വെള്ളയുടുപ്പും, തിരിയും , കുഞ്ഞു തലയിൽ വെക്കുന്ന മുടിയും മതി എൻ്റെ അറിവിൽ..ബാക്കി ഒക്കെ നമ്മൾ ഉണ്ടാക്കിയ അഡിഷണൽ ഐറ്റംസ് അല്ലെ. ജാടക്ക് ചുമ്മാ..ഡെലിവറി കഴിഞ്ഞു എൻ്റെ വീട്ടിലേക്കു ആണ് ഞാൻ പോയത്. എല്ലാം സെറ്റ് ആയിട്ടു മാമ്മോദിസാ പയ്യെ നടത്താം, ഞാൻ തൽകാലം ഇവക്കുട്ടിയുടെ അപ്പയുടെ വീട്ടിലേക്കു വരാം എന്നൊക്കെ പറഞ്ഞു അപ്പയോടു..അപ്പായുണ്ടോ സമ്മതിക്കുന്നു.."മാമോദിസ എൻ്റെ കൊച്ചിന്റെ അവകാശം ആണ്..അത് സമയത്തു കൊടുക്കണം.. അല്ലാണ്ട് നമ്മുടെ സൗകര്യത്തിനു അല്ല..പിന്നെ ഒരു കൊച്ചിനെ പള്ളിയിൽ കൊണ്ടോയി മാമ്മോദിസാ മൂക്കുന്നതിനു തല തൊട്ടപ്പനും അമ്മേം മതി വേറൊന്നും വേണ്ട.സമയം ആകുമ്പോൾ എല്ലാം നന്നായി നടക്കും". അപ്പ മാസ്സ് ഡയലോഗ് പറഞ്ഞാൽ പിന്നെ ഒന്നും പറയാൻ ഇല്ല...
ഇവക്കുട്ടിമായി എൻ്റെ വീട്ടിൽ നിന്ന സമയങ്ങൾ ആയിരുന്നു എനിക്ക് ജീവിതത്തിലെ ഏറെ വിരസത തോന്നിയ നിമിഷങ്ങൾ. എല്ലാം ചെയ്ത് തരാൻ ഇവക്കുട്ടിടെ അമ്മച്ചി അടുത്തുണ്ടെലും, ഇവക്കുട്ടീടെ അപ്പ ഒപ്പം ഇല്ലാത്തോണ്ട് ഒരു രസോം ഇല്ലാർന്നു . ഇവക്കുട്ടിയെ കാണാൻ ഇടക്കിടെ ഓടി വന്നു ഓടി പോകുമായിരുന്നു അപ്പ. ഒന്നു ശരിക്കും ഇരുന്നു സംസാരിക്കാൻ പോലും സമയം തരാതെ പൊകോം ചെയ്യും. മാമ്മോദിസാ കഴിഞ്ഞു എങ്ങനേലും അപ്പേടെ അടുത്ത് പോകണം എന്നെ ഉണ്ടാർന്നുള്ളു . ഒരു അത്യാവശ്യത്തിനു ഫോണിൽ പോലും അപ്പയെ കിട്ടാറില്ല ഇടക്ക്. ഞാൻ ആണേൽ ആകെ പെട്ടു പോയ അവസ്ഥ. അപ്പൊ ശരിക്കും ഓർത്തു ആദ്യത്തെ കൊച്ചുണ്ടാകുമ്പോൾ സ്വന്തം വീട്ടിൽ നില്കണമെന്നൊക്കെ ആരാണാവോ കണ്ടുപിടിച്ചേ പോലുമെന്നു..90 ദിവസം റസ്റ്റ് എടുക്കാനും പ്രസവ രക്ഷ ചെയ്യാനൊക്കെ എല്ലാ പെണ്ണുങ്ങൾക്കും അവരുടെ വീട് ആ ഇഷ്ടം എങ്കിലും , ജീവിതത്തിൽ പുതിയ ഒരു റോൾ ഏറ്റെടുത്തപ്പോൾ ഏറ്റോം കൂടുതൽ എനിക്ക് വേണമെന്നു തോന്നിയെ അപ്പയുടെ സാന്നിധ്യം ആയിരുന്നു. അതിനു ഇപ്പോളും ഞാൻ വഴക്കിടുമ്പോൾ പറയാറുണ്ട് "എന്നെ വീട്ടിൽ കൊണ്ടോയി ഉപേഷിച്ചട്ടു പോയില്ലെന്നു" .. പാവം അപ്പ .മമ്മിക്കു കണ്ണ് ഓപ്പറേഷൻ ചെയ്തിരിക്കുന്ന സമയം ആയതോണ്ട് എന്നെ വീട്ടിൽ കൊണ്ടോയി വിട്ടതിനു കേൾക്കേണ്ടി വന്നതേ. പെണ്ണുങ്ങളുടെ പരാതികൾ അങ്ങനെ ഒക്കെയാ മാഷെ.. ഇങ്ങനെ ഒരു വിഷമം മനസ്സിൽ ഉള്ളതുകൊണ്ട് ഇവക്കുട്ടിയുടെ അമ്മച്ചിയോടു കുഞ്ഞു വഴക്കൊക്കെ അടിക്കുമ്പോൾ ആദ്യം ഞാൻ അടിക്കുന്ന ഡയലോഗ് ആണ് "എന്തിനാ എന്നെ ഇങ്ങോട് കൊണ്ടുവന്നത് .. ഞാൻ പറഞ്ഞോ..". അതല്ല രസം..എന്നാൽ നീ തിരിച്ചു പൊക്കോ മോളെ എന്നെങ്ങാനും ഇവക്കുട്ടീടെ അമ്മച്ചി പറഞ്ഞാൽ ഞാൻ പെട്ടു.. തിരിച്ചു പോയാൽ അവിടെ മമ്മി ഓപ്പറേഷൻ ചെയ്തിരിക്കുന്ന സമയം. അതിനിടയിൽ ഞാനും കൂടെ ചെന്നാൽ എല്ലാം ശുഭം ...ഇവക്കുട്ടീടെ അമ്മച്ചിയെങ്ങാനും ഇത് വായിക്കാണേൽ ഓർക്കും ഞാൻ കഷ്ടപ്പെട്ടു നോക്കീട്ടു അവൾ പറയുന്നേ കേട്ടില്ലെന്നു.. കാര്യം ജാവ പോലെ വളരെ സിമ്പിൾ & പവർ ഫുൾ ആണ് , അമ്മയായി പുതിയ തുടക്കം ജീവിതത്തിൽ തുടങ്ങുമ്പോൾ ഒപ്പം ഇവക്കുട്ടീടെ അപ്പ വേണമെന്നു ഓർക്കും..അവളുടെ ഓരോ ചലനങ്ങളും കാണുവാൻ ..അല്ലാണ്ട് ആരോടും സ്നേഹക്കുറവുണ്ടായിട്ടല്ല.. അതോ 90 ദിവസം വീട്ടിൽ നിൽക്കാതെ ഇവക്കുട്ടിടെ അപ്പേടെ അടുത്ത് പോകണമെന്നു ഓർത്ത വെറൈറ്റി പെണ്ണുങ്ങളിൽ ഒരാൾ ആണോ ഞാൻ.
ഞാൻ പറഞ്ഞു വന്നേ ഇതൊന്നും അല്ല. കുറച്ചു കാടു കയറി പോയി..
അങ്ങനെ ഇവക്കുട്ടിടെ മാമ്മോദിസാ ആകാറായി..ഇവക്കുട്ടിടെ അമ്മച്ചി ചെയ്യാം എന്ന് പറഞ്ഞ കാര്യങ്ങൾ ഒക്കെ അമ്മച്ചി സെറ്റ് ആക്കി . ശനിയാഴ്ച മാമ്മോദിസാ ആണ്.. തിങ്കളഴ്ച ആയിട്ടും ഇവക്കുട്ടിക്ക് ഉടുപ്പോ, മറ്റു കുഞ്ഞു കുഞ്ഞു ഐറ്റംസ് ഒന്നും മേടിച്ചിട്ടില്ല. അപ്പയെ ഫോണിൽ എപ്പോളും കിട്ടാറില്ലാത്തോണ്ട് ഒരു കാര്യോം അറിയാനും പാടില്ല. സ്റ്റേജ് ചെയ്യാൻ ഉള്ള ഐറ്റംസ് ഒരു കൊച്ചു Event management പരിപാടി തുടങ്ങാൻ ആയിട്ടു സ്വന്തമായി എടുക്കാം ..ആ പ്ലാനിംഗ് വർക്ക് ഔട്ട് ആയിലേൽ സ്റ്റേജ് ഒന്നും വേണ്ട. സിംപിൾ ആയി നടത്താം എന്ന് ആയിരുന്നു മനസ്സിൽ കരുതിയെ.
"ബലിക്കുള്ള കുഞ്ഞാടിനെ ദൈവം തന്നെ തരും" . എന്നു പറയുന്ന പോലെ മാമ്മോദിസാ തീയതി അടുത്തപ്പോൾ എല്ലാ കാര്യങ്ങളും ദൈവം ഒരുക്കി തന്നു.
മാമ്മോദിസായുടെ തലേ ദിവസം വൈകുന്നേരം മുതൽ നല്ല മഴ ആണ് ഞങ്ങടെ നാട്ടിൽ. കറന്റും ഇല്ല. സ്റ്റേജ് കെട്ടാൻ മേടിച്ച ഐറ്റംസ് ഒക്കെ എത്തിക്കാൻ മഴ മാറാൻ നോക്കി നിന്ന് സംഭവം എത്തിപ്പോള് രാത്രി 9 . 45 . രാത്രി ലേറ്റ് ആയിട്ടു പാരിഷ് ഹാളിൽ വർക്ക് ചെയ്യാൻ വികാരി അച്ചൻ സമ്മതിക്കില്ലന്നു പറഞ്ഞു പാരിഷ് ഹാൾ കെയർ ടേക്കർ .. പിന്നെ എങ്ങനെയോ അത് കുഴപ്പം ഇല്ലന്ന് ആയി.. അങ്ങനെ മൊബൈൽ ടോർച്ചു , മെഴുകുതിരികൾ പിന്നെ കുറെ കൊതുകുകൾ ഒക്കെ ആയി ആ രാത്രി പോയി..അതിനിടയിൽ സ്റ്റേജ് , ചിക്കൻ വറുക്കൽ , കറന്റ് വന്ന ശേഷം ഉള്ള ജ്യൂസ് അടി ഒക്കെ നടന്നു. സ്റ്റേജ് ഒക്കെ കെട്ടി അപ്പ വീട്ടിൽ എത്തുന്നേ രാവിലെ 8 മണിക്ക്. പിന്നെ വേഗം പള്ളിയിൽ പോകാൻ ഉള്ള ഒരുക്കങ്ങൾ ..
ഓർമകളിൽ ഒട്ടേറെ മുഖങ്ങൾ ഉണ്ട് .. ഞങ്ങടെ ഇവക്കുഞ്ഞിന്റെ മാമ്മോദിസാക്കു കാർമികത്വം വഹിച്ച ജിനോ അച്ഛൻ , കുഞ്ഞൂസിനായി മാമ്മോദിസയിൽ വിശ്വാസം ഏറ്റു പറഞ്ഞ ഡാഡിയും മമ്മിയും , മരിയ എന്ന നേർച്ചപ്പെരു അവൾക്കായി മാറ്റിവെച്ച മമ്മി , സർപ്രൈസ് ഗിഫ്റ്റുകളുമായി വന്ന അമ്മച്ചിയും,ചാച്ചനും ആന്റിമാരും , ഉറക്കം കളഞ്ഞു സ്റ്റേജ് കെട്ടാൻ ഒപ്പം നിന്നവർ, നേരത്തെ വീട്ടിൽ വന്നു എല്ലാം ചെയ്തു തന്ന അയല്പക്കകാർ , അമ്മച്ചിടെ നിർദേശത്തിൽ ഫുഡ് സെഷൻ ഏറ്റെടുത്ത ചേച്ചിയും ചേട്ടനും , ക്ഷണം സ്വീകരിച്ചു വന്ന ബന്ധുക്കൾ , സുഹൃത്തുക്കൾ , അയല്പക്കകാർ അങ്ങനെ കുറെയേറെ ആളുകൾ..
ആ കാലഘട്ടങ്ങൾ ഒക്കെ ഒട്ടേറെ പ്രയാസങ്ങൾ ജീവിതത്തിൽ ഉണ്ടായിട്ടുണ്ടെങ്കിലും , കുരിശിന്റെ വഴിയിലെ അഞ്ചാം സ്ഥലം എന്ന പോലെ ഞങ്ങടെ ജീവിതത്തിലേക്ക് വന്ന ഒട്ടേറെ ശിമയോൻ മാരുണ്ടായിരുന്നു .. ഞങ്ങടെ കുരിശിന്റെ ഭാരം കൂട്ടാതെ.. .
"കുരിശു ചുമന്നു നീങ്ങും നാഥനെ
ശിമയോൻ തുണച്ചീടുന്നു
നാഥാ നിൻ കുരിശു താങ്ങാൻ കൈവന്ന
ഭാഗ്യമേ ഭാഗ്യം ..."
ഞങ്ങൾ കാരണം കുഞ്ഞു ബുദ്ധിമുട്ടുകൾ നേരിട്ടവരും , ഞങ്ങളെ സഹായം കൊണ്ട് ബുദ്ധിമുട്ടിച്ചോരും ഒക്കെ ഉണ്ട് ...നിങ്ങടെ ഒക്കെ ജീവിതത്തിൽ എന്തെലൊക്കെ ആവശ്യങ്ങൾ ഉണ്ടാകുമ്പോൾ , ഞങ്ങളോ മറ്റാരെങ്കിലുമോ ഇത് പോലെ ശിമയോൻമാരായി ജീവിതത്തിലേക്ക് വരട്ടെയെന്നു ആത്മാർഥമായി പ്രാത്ഥിക്കുന്നു..
ഇനിയുമുണ്ട് കുഞ്ഞൂസുമായുള്ള ഈ ജീവിതത്തിലെ ഒട്ടേറെ കുഞ്ഞു കുഞ്ഞു വിശേഷങ്ങൾ .. ഇനി അത് പിന്നീട് ഒരു അവസരത്തിൽ ആകട്ടെ .. ഇവക്കുട്ടിയുടെ വിശേഷങ്ങൾ - 4 എഴുതുവാൻ ഞാൻ ഓർത്തു വെച്ചിരിക്കുന്ന ഒരു സമയം ഉണ്ട് മനസ്സിൽ. കൈകൾക്കു ശക്തിയും മനസിന് ബലവും ദൈവാനുഗ്രഹവും ഉണ്ടേൽ അന്ന് ആകട്ടെ ഇനി ബാക്കി വിശേഷങ്ങൾ..
"ഒത്തിരി സ്നേഹത്തോടെ കുഞ്ഞൂസിനു ക്രിസ്റ്റനിംഗ് ഡേയുടെ ഒരായിരം പ്രാത്ഥനകൾ .. ആശംസകൾ ..."
''Advance Happy Christening Day മരിയാക്കുട്ടി..."

Comments
Post a Comment