ഇവക്കുട്ടിയുടെ വിശേഷങ്ങൾ - 2

ജനുവരി 27 , ഞങ്ങളുടെ ഇവക്കുട്ടിയെ ദൈവം ഞങ്ങൾക്കു തന്നിട്ടു ഒരു വർഷം ആകുന്നു. ഈ സംഭവങ്ങൾ ഒക്കെ നമ്മുടെ കയ്യിൽ ഒതുങ്ങുന്നെ അല്ലാത്തതുകൊണ്ട് ഒരു വർഷം എന്നു പറയണേ ശരി അല്ല. അവൾ എൻ്റെ ഉള്ളിൽ ഉണ്ടായപ്പോൾ തന്നെ ദൈവം തന്നതാ ഇവയെ ഞങ്ങൾക്കു. അത് എപ്പോളാണെന്നു ദൈവം തമ്പുരാന് മാത്രമേ അറിയൂ. പിന്നെ ജനിച്ച ദിവസം വെച്ച് ഒരു വർഷം എന്നു പറയുന്നു എന്നു മാത്രം. ഒത്തിരി നല്ല ഓർമകൾ ഉണ്ട് പുറകോട്ടു നോക്കുമ്പോൾ.

കല്യാണം കഴിഞ്ഞു ഒരു 1 .25 വർഷം കഴിഞ്ഞു ആണ് ഞാൻ Pregnant ആകുന്നെ. കല്യാണം കഴിഞ്ഞു കുറച്ചു മാസങ്ങൾ കഴിയുമ്പോൾ തന്നെ ആൾക്കാർ ചോദിച്ചു തുടങ്ങും വിശേഷം ഇല്ലേ , ആയില്ലേ ..ഇവക്കുട്ടിയുടെ 2 അമ്മച്ചിമാരോടും ഉണ്ടായിരുന്നു ഈ ചോദ്യങ്ങൾ ഒക്കെ. ഞാൻ ആണേൽ തിരുവനന്തുപുരത്തു ആണ് അന്ന് ജോലി ചെയ്യുന്നേ, ഇവക്കുട്ടിയുടെ അപ്പ ആണേൽ ഇവിടെ മുവാറ്റുപുഴയിലും. അപ്പോളാണ് 3 മാസം കമ്പനിയിൽ നിന്നും Onsite കിട്ടി പുറത്തേക്കു പോകുന്നേ. 90 ദിവസങ്ങൾ എണ്ണി എണ്ണി കടന്നു പോയി . പിന്നെ നാട്ടിൽ എത്തിയപ്പോൾ വീണ്ടും വിശേഷം ആയില്ലേ എന്ന ചോദ്യങ്ങൾ കേട്ടു തുടങ്ങി . ആദ്യം ഒന്നു ഒരിടത്തു താമസിച്ചു തുടങ്ങട്ടെ എന്നു പറഞ്ഞു ചിരിച്ചങ്ങു വിടും എല്ലാരേം.

ഒരു കുഞ്ഞു കുസൃതി കുറുമ്പിയെ കിട്ടാൻ അപ്പയ്ക് ഒത്തിരി ആഗ്രഹം ആയിരുന്നു. എന്നാലും ഞാൻ ഓർക്കും , എറണാകുളത്തു ഒരു ജോലി ആയില്ലേ എന്ത് ചെയ്യുന്നു. Pregnant ആയാൽ പിന്നെ നാട്ടിൽ പോകൽ നടക്കില്ല .ഹോസ്റ്റലിലെ ഫുഡും കഴിച്ചു അവിടെ തന്നെ നിക്കണം . കൊച്ചൊക്കെ ഉണ്ടായിട്ടു ജോലിക്കു പോകണേൽ ആരേലും കൊച്ചിനെ നോക്കാൻ തിരുവനന്തുപുരത്തിനു വരണ്ടേ. പിന്നെ കുറച്ചു ഹെൽത്ത് പ്രോബ്ലെംസ് ഒക്കെ എനിക്ക് ഉള്ളതുകൊണ്ട് ഇടക്കൊക്കെ ഡോക്ടറിനെ കണ്ടെങ്കിലും നിങ്ങൾ ഒരുമിച്ച് താമസം തുടങ്ങു എന്നായി ഡോക്ടർ . പിന്നെ കുറച്ചു മെഡിസിൻസും . ആയിടക്ക് ശാലോം ചാനൽ വെച്ചപ്പോൾ കണ്ട ഒരു ബൈബിൾ വചനം എൻ്റെ മനസിൽ കൊണ്ടു. അതോടെ പിന്നെ ഡോക്ടറെ കാണലും മരുന്നു കഴിക്കലും ഒക്കെ നിർത്തി. "മരുന്നോ ലേപനങ്ങളോ അല്ല കർത്താവിന്റെ വചനം ആണ് എന്നെ സുഖപ്പെടുത്തുന്നത് ". പിന്നെ ഇടക്കിടെ ഈ വചനം പറയും.

യൗസേപ്പിതാവിന്റെ പള്ളിയാണ് ഞങ്ങടെ . ഫെബ്രുവരി 1 ഉം 2 ഉം ആണ് അവിടത്തെ പെരുന്നാള്. കല്യാണം കഴിഞ്ഞുള്ള ഫസ്റ്റ് പെരുന്നാൾ ആണ് . ഇത്തവണ പ്രദക്ഷിണം ഇറങ്ങിയപ്പോൾ യൗസേപ്പിതാവിനോട് പറഞ്ഞു അടുത്ത തവണ പെരുന്നാളിന് ഞങ്ങടെ കൊച്ചും ഉണ്ടാകണമെന്നു . പക്ഷെ ഞാൻ ഒരു അൽപ വിശ്വാസി ആ കേട്ടോ. അങ്ങനെ ദിവസങ്ങൾ കടന്നു പോയി .. നോമ്പ് കാലം ആയി. വീക്ക് ഏൻഡ് വീട്ടിൽ പോകുമ്പോൾ മമ്മിയുടെ കൂടെ അടുത്ത വീടുകളിൽ കുരിശിന്റെ വഴിക്കു പോകും. എനിക്ക് കുറച്ചു ബഹുമാനം ഒക്കെ ഉള്ള ഒരു ചേച്ചി ഉണ്ട് ആ നാട്ടിൽ . ആ ചേച്ചിടെ വക ഒരു നോർമൽ ചോദ്യം . എന്തൊക്കെ ഉണ്ട് വിശേഷങ്ങൾ ..ഒരു വിശേഷവും ഇല്ല ചേച്ചിന്നു പറഞ്ഞപ്പോ അടുത്ത ചോദ്യം . അതെന്താ വിശേഷം ഇല്ലാത്തെ. എനിക്ക് എവിടേയോ കൊണ്ടതു പോലെ തോന്നി . പാവം മനസിൽ ഒന്നും ഇല്ലാതെ പറഞ്ഞെ ആകാം.. എന്തായാലും അല്പവിശ്വാസിയായ ഞാൻ യൗസേപ്പിതാവിനോട് പറഞ്ഞു "ഇനീപ്പോ Pregnant ആയി പെരുന്നാളിന് മുന്നേ കൊച്ചിനെ തരാൻ ടൈം ഇല്ലേൽ മാർച്ച് മാസത്തിലെ പെരുന്നാള് വരെ ഞാൻ വെയിറ്റ് ചെയ്‌തോളാം , ഞാൻ ചോദിച്ചേ അല്ലെന്നു പറഞ്ഞു മാസം തികയാതെ ഒന്നും പ്രസവിപ്പിക്കരുതേ "

അങ്ങനെ മാസങ്ങൾ പോയി .. എനിക്ക് എറണാകുളത്തു ഒരു ജോലി കിട്ടി. അവിടെ ജോയിൻ ചെയ്യുന്നതിന് മുൻപ് ആണ് അമ്മക്ക് ഒരു കുഞ്ഞു ആക്സിഡന്റ് പറ്റി കാല് വയ്യാണ്ട് ആയെ. അങ്ങനെ കുറച്ചു ഡേയ്സ് അമ്മയുടെ കൂടെ നിന്നു.തിരിച്ചു വീട്ടിലേക്കു പോകാൻ ഇവക്കുട്ടിയുടെ അപ്പയെ വെയിറ്റ് ചെയ്ത് നിൽക്കുകയാണ്. എനിക്ക് ആണേൽ കുഞ്ഞു പനി ഉണ്ട്. അമ്മ ആണേൽ പോകുന്നതിനു മുൻപ് ചായ ഒക്കെ ഉണ്ടാക്കി തന്നു. അത് കുടിച്ചതും ദേ വാളെടുത്തു വീശി. പനി ഉള്ള എനിക്ക് പാൽ ചായ തന്നിട്ടല്ലെന്നു പറഞ്ഞു അമ്മയോട് കുഞ്ഞു വഴക്കൊക്കെ കൂടി തിരിച്ചു വീട്ടിൽ പോയപ്പോ അവിടെ മമ്മി ക്കു പനി . ഞാൻ ആണേൽ കുറച്ചു എന്തേലും ചെയ്താൽ പിന്നെ കുറച്ചു കിടക്കും , പിന്നെ എണീക്കും. പിന്നെ എന്തേലും ചെയ്യും..അനിയൻ ആണേൽ അപ്പോൾ work from home ആണ് . ഞങ്ങൾ ഐ.ടി ജീവനക്കാർക്കു അങ്ങനെ കുറച്ചു ഗുണങ്ങൾ ഒക്കെ ഉണ്ട് കേട്ടോ. എൻ്റെ പതിവില്ലാത്ത ക്ഷീണം കണ്ടാകും അവൻ മമ്മിയോട് ചോദിക്കുന്നെ കേട്ടു ചേച്ചിക്കെന്താ പറ്റിയെന്നു..മമ്മിയെന്തു പറഞ്ഞോ ആവോ ..അങ്ങനെ പുതിയ കമ്പനിയിൽ ജോയിൻ ചെയ്യുന്നതിന് 3 ദിവസം മുൻപാണ് ഞാൻ Pregnant ആണെന്നു അറിയുന്നേ. ഒരു Pregnant ലേഡിയുടെ ഒഴിവിൽ ആണ് എന്നെ എടുത്തേ. ഇനി ഞാൻ ലീവിൽ പോകുമ്പോൾ അടുത്ത ആളെ കണ്ടത്തേണ്ട അവസ്ഥയായി :) പക്ഷെ അതൊന്നും വേണ്ടി വന്നില്ല കേട്ടോ ..അപ്പോളേക്കും ലീവിൽ പോയ അടുത്ത Pregnant ലേഡി തിരിച്ചു എത്തി :)

ഇങ്ങനെ ഒക്കെ ആയിരുന്നേലും എനിക്ക് സ്പെഷ്യൽ കെയർ ഉണ്ടായിരുന്നു ഓഫീസിൽ .. നടുവേദനക്ക് സ്പെഷ്യൽ ചെയർ , കാലു വേദനക്ക് ബീൻ ബാഗ് , ഇവക്കുട്ടി ഉണ്ടായപ്പോൾ first cry യുടെ സ്പെഷ്യൽ ഗിഫ്റ്റ് കൂപ്പൺ അങ്ങനെ ഒക്കെ.. പിന്നെ കൂട്ടിനു കുറെ നല്ല സുഹൃത്തുക്കളും .. എൻ്റെ മിസ്ച്ചർ കഴിക്കാനുള്ള കൊതി കാരണം എൻ്റെ ബർത്ത് ഡേയ്ക്ക് ഒരു പാക്കറ്റ് മിച്ചർ ഗിഫ്റ്റ് കൊണ്ടന്നോരും , ഫുഡ് കഴിക്കുന്ന സ്ഥലത്തു തറയിൽ കുറച്ചു വെള്ളം വല്ലോം ഉണ്ടേൽ മുൻകൂട്ടി വന്നു പറഞ്ഞിരുന്നോർ , ഹോസ്റ്റൽ ഫുഡ് ഒട്ടും കഴിക്കാൻ കൊള്ളില്ലാത്തതിനാൽ വീട്ടിൽ നിന്നും നല്ല കറികള് കൊണ്ട് തന്നോർ, നാട്ടിൽ പോയി വന്നാൽ അമ്മയുടെ സ്പെഷ്യൽ ഐറ്റംസ് കൊണ്ട് തന്നിരുന്നോർ , എന്നെ കൊണ്ടോയി കുണ്ടും കുഴിയിലും ചാടിക്കല്ലെന്നു പറഞ്ഞപ്പോൾ ആ റൂട്ടിലെ ക്യാബ് ഡ്രൈവറെ മാറ്റി വേറെ റൂട്ടിൽ ഇട്ടവർ , സ്പെഷ്യൽ കെയർ തന്നു കാക്കനാട് ബ്ലോക്കിലൂടെ വണ്ടി ഓടിച്ച ഡ്രൈവർ ചേട്ടന്മാർ, ലഞ്ച് ബ്രേക്കിന് നടക്കാൻ പോകുമ്പോൾ പരിചയപെട്ടവർ , ഹോസ്റ്റൽ ഫ്രണ്ട്‌സ് , അങ്ങനെ ഒട്ടേറെ കൊച്ചു കൊച്ചു സന്തോഷങ്ങൾ ഉണ്ട് ഓർക്കുമ്പോൾ .. ആയിടക്ക് ഏതു യൂബർ ക്യാബ് വിളിച്ചാലും എൻ്റെ ഫസ്റ്റ് ഡയലോഗ് ആണ് "ചേട്ടാ , Pregnant ആണ് ,പയ്യെ പോകണം .." ഒരു ദിവസം ഡ്രൈവർ ചേട്ടൻ തിരിച്ചു പറഞ്ഞു "അറിയാം ചേച്ചി, കുറെ പ്രാവശ്യം ഈ വണ്ടിയിൽ കേറീട്ടുണ്ടേ".. അന്ന് എന്നെ കളിയാക്കി കൊന്നില്ലന്നെ ഉള്ളു എൻ്റെ ഒപ്പം ഉണ്ടാർന്നോർ ..വലുതാകുമ്പോൾ എൻ്റെ കൊച്ചിനെ കാണിക്കാൻ ആണെന്നു പറഞ്ഞു ഓരോ മാസവും എൻ്റെ ഒരു ഫോട്ടോ ഞാൻ എടുത്തു വെക്കുമായിരുന്നു. ഇതെന്തു ഡാർവിന്റെ പരിണാമ സിദ്ധാന്തമോ എന്നു കളിയാക്കുമായിരുന്നു ചങ്ക്‌സ് ..

ഏകദേശം തീയതി ആകാറായപ്പോൾ work from home എടുത്തു മമ്മിയുടെ പരിചരണത്തിൽ നിൽകുമ്പോൾ ആണ് മമ്മിടെ കണ്ണ് ഓപ്പറേഷൻ . പിന്നെ വീട്ടിൽ എല്ലാവരുടേം പാചക പരീക്ഷണങ്ങൾ ആയി..അങ്ങനെ കഴിഞ്ഞ വർഷം ഇത് പോലെ 25th വരെ ഓഫീസ് ജോലി ഒക്കെ ചെയ്തു റിപ്പബ്ലിക്ക് ഡേയുടെ അവധിക്കു വീട്ടിൽ ഇരിക്കുമ്പോൾ ആണ് വൈകുന്നേരം പെട്ടന്നു ഹോസ്പിറ്റലിൽ പോയതും പിറ്റേന്ന് വെളുപ്പിന് ഇവക്കുട്ടി ഉണ്ടാകുന്നതും . അപ്പോൾ ആ ഓർത്തെ , ഫെബ്രുവരി 1 നു പെരുന്നാളിന് മുൻപേ കൊച്ചിനെ വേണെന്നു പണ്ട് യൗസേപ്പിതാവിനോട് പറഞ്ഞത് ..

ഒരു സൈഡിൽ ആലോചിക്കുമ്പോൾ ഒട്ടേറെ ദൈവ പരിപാലനയുടെ നല്ല നിമിഷങ്ങൾ ഉണ്ട്. ഞാൻ ആഗ്രഹിച്ചപോലെ ജോലി ഒക്കെ ആക്കി ഞങ്ങടെ ഇവക്കുട്ടിക്കായി സാഹചര്യങ്ങൾ ഒരുക്കിയ പോലെ .. പക്ഷെ മറ്റൊരു സൈഡിൽ ഒട്ടേറെ മാനസിക പിരിമുറുക്കങ്ങളുടെയും പരീക്ഷണങ്ങളുടെയും കാലമായിരുന്നു ഞങ്ങൾക്കു എൻ്റെ പ്രെഗ്നൻസിയും പിന്നീടങ്ങോട്ടും . അപ്പോളാണ് മനസിലായെ ഇവക്കുട്ടിക്കായി ഞങ്ങളെ ഒരുക്കുകയായിരുന്നില്ല ദൈവം... മറിച്ചു, ഈ പരീക്ഷണകാലത്തു, "ഇനി വയ്യ ഞങ്ങൾ ഫുൾ സ്റ്റോപ്പ് ഇട്ടോട്ടെന്നു " ചോദിക്കാതിരിക്കാൻ ഞങ്ങടെ മുന്നിൽ ഒരു ചോദ്യ ചിഹ്നമായി ഇവക്കുട്ടിയെ തന്നു ഞങ്ങളെ ഒരുക്കിയെ ആണെന്നു.. കുറച്ചു കോംപ്ലികേറ്റ് ആയോ. വിവാഹ സമയത്തു അച്ഛൻ ആശീർവദിക്കുന്ന പോലെ "അവശ്യ സമയത്തു സഹായിക്കുവാൻ അനേകം സുഹൃത്തുക്കളെ ദൈവം നിങ്ങൾക്ക് തരട്ടെ " എന്ന പോലെ ഞങ്ങളുടെ ജീവിതത്തിലേക്ക് വന്ന ഒട്ടേറെ പേരുണ്ട് ഈ കാലയളവ് മുഴുവൻ..നല്ല കുറെ സുഹൃത്തുക്കൾ ..ഞങ്ങൾ കാരണം കുറച്ചു ബുദ്ദിമുട്ടിയൊരൊക്കെ ഉണ്ടട്ടോ. ഇതുപോലെ നിങ്ങടെ ജീവിതത്തിലും ആവശ്യ നേരത്തു സഹായിക്കുവാൻ ഞങ്ങളോ മറ്റു ആരെങ്കിലുമോ ഇടയാക്കട്ടെയെന്നു പ്രാത്ഥിക്കുന്നു.. ഒത്തിരി സ്നേഹത്തോടെ...ഈ പോസ്റ്റ് വായിക്കുമ്പോൾ ഉള്ള നിങ്ങളുടെ പ്രയർ ആണ് എൻ്റെ ഇവക്കുട്ടിക്കു ഞാൻ കൊടുക്കുന്ന ഫസ്റ്റ് ബർത്ത് ഡേ ഗിഫ്റ്റ് ..

ഇനിയും ഉണ്ട് ഇവക്കുട്ടിയുമായുള്ള ജീവിതത്തിലെ കൊച്ചു കൊച്ചു സന്തോഷങ്ങളും ദുഃഖങ്ങളും .. ഒറ്റ അടിക്കു പറഞ്ഞാൽ ഒരു ലോങ്ങ് പോസ്റ്റ് നിങ്ങൾ ആരും വായിക്കില്ല ..പിന്നെ എൻ്റെ ഒരു സുഹൃത്ത് എപ്പോളും പറയുന്ന പോലെ, ഇടക്കിടക്ക് വന്നു വിശേഷങ്ങൾ പറയുന്നേ അല്ലെ അതിന്റെ ഒരു ഹീറോയിസo.. നിങ്ങൾ ഓർക്കുന്നുണ്ടോ എന്നു അറിയില്ല .. ഇവക്കുട്ടിയുടെ വിശേഷങ്ങൾ ഞാൻ ആദ്യമായി എഴുതിയെ അവളുടെ ഫസ്റ്റ് ക്രിസ്മസിന് ആയിരുന്നു.. ഇപ്പോൾ ഫസ്റ്റ് ബർത്ത് ഡേക്കു .. ഇനി കുറച്ചു മാസങ്ങൾ കഴിഞ്ഞു അടുത്ത ഒരു പ്രധാന പെട്ട ദിവസം ആകട്ടെ മറ്റു വിശേഷങ്ങൾ ..ജേക്കബിന്റെ സ്വർഗരാജം പോലെ നല്ല ഒരു ക്ലൈമാക്സ് ആയി ഈ വിശേഷങ്ങൾ നിർത്തണമെന്നു ആണ് എൻ്റെ ആഗ്രഹം .അപ്പോൾ വീണ്ടും പാക്കലാം ... അത് വരെ ഒരു ചെറിയ കൊമേർഷ്യൽ ബ്രേക്ക്..

Advance Happy B 'Day Dear Evakutty ..




(27/01/2019)

Comments

Popular posts from this blog

ഇവക്കുട്ടിയുടെ വിശേഷങ്ങൾ 6 : ചില ഇരുളടഞ്ഞ നിമിഷങ്ങൾ

ഇവക്കുട്ടിയുടെ വിശേഷങ്ങൾ 10 - ഒരു കുഞ്ഞു വലിയ വിശേഷം

ഇവക്കുട്ടിയുടെ വിശേഷങ്ങൾ 9: ഐ.ടി ഫീൽഡിൽ നീണ്ട 10 വർഷങ്ങൾ പിന്നിടുമ്പോൾ