ഇവക്കുട്ടിയുടെ വിശേഷങ്ങൾ - 1

ഈ ക്രിസ്മസ് ഞങ്ങൾക്കു പുതുമ നിറഞ്ഞതു ആണ്. ഞങ്ങളുടെ ഒപ്പം ഒരു കുട്ടി അതിഥി കൂടി ഉണ്ട് ഇത്തവണ ക്രിസ്മസിന്. "ഇവാ മരിയ ബിബിൻ ". ഞങ്ങളുടെ ഇവക്കുട്ടി. കുഞ്ഞൂസ് എന്നും ഞങ്ങൾ വിളിക്കും ..

കുഞ്ഞൂസ് ഉണ്ടായതിനാൽ ആകും വേറിട്ട ക്രിസ്മസ് ചിന്തകൾ മനസ്സിൽ നിറയുന്നത്. ഒന്നാം ക്ലാസ് മുതൽ വേദപാഠക്ലാസ്സുകളിൽ പഠിച്ച , ബൈബിളിൽ വായിച്ചാ , പ്രസംഗങ്ങളിൽ കേട്ട കുറെ ക്രിസ്മസ് കഥകൾ ഉണ്ട് മനസ്സിൽ ..

വി. ലുക്കാ 2 : 1 - 7 , അഗസ്റ്റസ് സീസറിന്റെ കല്പനപ്രകാരം ഗലീലിയായിലെ പട്ടണമായ നസ്രത്തിൽ നിന്നും മാതാവും യൗസേപ്പിതാവും കൂടി ബെത്ലെഹെമിലേക്കു യാത്ര പുറപ്പെടുന്നു. അവിടെ വെച്ച് മാതാവിന് പ്രസവ സമയം അടുത്തു. സത്രത്തിൽ ഇടം ലഭിക്കാത്തതിനാൽ ഒരു കാലിത്തൊഴുത്തിൽ പരി. അമ്മ യേശുവിനു ജന്മം നൽകി. പിള്ളക്കച്ച കൊണ്ട് പൊതിഞ്ഞു ഒരു പുൽത്തൊട്ടിയിൽ ഉണ്ണീശോയെ കിടത്തുന്നു.

എല്ലാ ക്രിസ്മസിനും ഓർക്കാറുണ്ട് ഇതൊക്കെ എങ്കിലും ഇപ്പോളാണ് കുറെ കൂടെ ആഴത്തിൽ ഞാൻ ചിന്തിച്ചു തുടങ്ങിയത്. യാത്ര സൗകര്യങ്ങൾ ഒന്നും തന്നെ ഇല്ലാതിരുന്ന അക്കാലത്തു ആണ് പൂർണ ഗർഭിണിയായ മാതാവിനെയും കൊണ്ട് യൗസേപ്പിതാവ് ഒരു യാത്രക്ക് മുതിരുന്നത്. മാതാവ് ഒപ്പം പോകാൻ തയ്യാറാകുന്നത്..

എപ്പോൾ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആകുമെന്ന് അറിയാതെ 1 . 5 മാസം എങ്കിലും മുൻപേ ഹോസ്പിറ്റൽ ബാഗ് പാക്ക് ചെയ്തു വെച്ചിരുന്നു ഞാൻ. കാലിനു ചെറിയ നീര് , നടുവേദന , ക്ഷീണം , ഷുഗർ ലോ ആകുന്നു അങ്ങനെ കുഞ്ഞു കുഞ്ഞു ബാലാരിഷ്ടതകൾ ഉണ്ടായിരുന്ന എനിക്ക് പ്രസവത്തിനു കുറച്ചു നാൾ മുൻപ് ഒരു യാത്ര ആലോചിക്കാൻ കൂടി വയ്യ.ഇവക്കുട്ടിയെ വെയിറ്റ് ചെയ്തിരിക്കുന്ന അപ്പയും , അമ്മച്ചിയും , ഡാഡിയും മമ്മിയും, ചാച്ചനും , ആന്റിമാരും അതിനു സമ്മതിക്കുമെന്നും തോന്നുന്നില്ല.

ഇവാ ഉണ്ടായപ്പോൾ തന്നെ നേഴ്സ് അമ്മ അവൾക്കൊരു ടർക്കി കൊടുത്തു കുളിരാതെ. പിന്നെ കുഞ്ഞുടുപ്പുകൾ , കൊതുകുവല , ബേബി ക്രീം , സോപ്പ് അങ്ങനെ ഒട്ടേറെ ഐറ്റംസ് കുഞ്ഞൂസിനായി മേടിച്ചു അന്നു തന്നെ. ഇൻഫെക്ഷൻ ഒന്നും വരാതിരിക്കുവാൻ എല്ലാം വൃത്തിയായി ചെയ്യാൻ ചുറ്റും ഉള്ള വരുടെ നൂറു നൂറു നിർദേശങ്ങൾ ..പാവം ഉണ്ണിശോയ്ക്കോ ആകെ കിട്ടിയത് ഒരു പിള്ള കച്ചയും ഒരു പുൽത്തൊട്ടിയും ..

മമ്മിയുടെ കണ്ണ് ഓപ്പറേഷൻ ചെയ്തിരിക്കുന്നതിനാൽ ടെൻഷൻ ആയിരുന്നു തീയതി അടുക്കും തോറും. ആര് വരും കൂട്ടിനു. പെട്ടന്നു ആണേൽ എൻ്റെ അമ്മ എത്തുമ്പോളേക്കും ലേറ്റ് ആയാലോ .. മുതിർന്ന സ്ത്രീകൾ ആരേലും ഉണ്ടേൽ ഒരു സഹായം ആയേനെ .. അങ്ങനെ ഒക്കെ ..പാവം മാതാവിന് കൂട്ടായി ആകെ ഉണ്ടായിരുന്നെ യൗസേപ്പിതാവ് മാത്രം.. സഹായത്തിനു വേറെ ആരും ഇല്ല..

വെളുപ്പിന് 2 . 45 നു ആണ് ഞങ്ങളുടെ കുഞ്ഞൂസ് ഉണ്ടായതു .. തലേദിവസം രാത്രി പെട്ടന്നു അഡ്മിറ്റ് ആയെ ആണ് ഹോസ്പിറ്റലിൽ .പ്രസവം കഴിഞ്ഞു ഒരു വീൽ ചെയറിൽ ഇരുത്തിയാണ് എന്നെ റൂമിൽ കൊണ്ട് വന്നത്. എണീക്കുമ്പോൾ അനങ്ങുമ്പോൾ ഒക്കെ വേദനയും .. പ്രസവവേദന ഞാൻ മറന്നിരിക്കുന്നു . എങ്കിലും ശരീരം പഴയപടി ആരോഗ്യം വീണ്ടെടുക്കാൻ സമയം എടുക്കും . നോർമൽ പ്രസവം കഴിഞ്ഞു 3 ദിവസം കഴിഞ്ഞേ ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ആകു. ഇവക്കുട്ടി ആണേൽ ഈ പുതിയ ലോകവുമായി അഡ്ജസ്റ്റ് ആയി വരുന്നേ ഉള്ളു.പാലു പോലും കുടിക്കാൻ ശരിക്കും അറിയത്തില്ല . ഉറക്കം തന്നെ ഉറക്കം .. രാത്രി എണീറ്റു കരച്ചിൽ ..സൂ സൂ വെക്കുക അപ്പി ഇടുക ഉറങ്ങുക ഇതൊക്കെ തന്നെ കലാപരിപാടികൾ ..ഈ വക കലാപരിപാടികൾ നടക്കുമ്പോൾ ഒരു സൈഡിൽ നിന്നും തുണികൾ അലക്കി ഉണങ്ങുകയും ചെയ്യണമല്ലോ .. ഇങ്ങനെ ഒരു സാഹചര്യത്തിൽ പ്രസവം കഴിഞ്ഞു രാത്രി തന്നെ ഒരു ലോങ്ങ് യാത്ര വേണമെന്നു എങ്ങാനും ഭർത്താവു പറഞ്ഞാൽ എന്തായിരിക്കും എൻ്റെ അവസ്ഥ ? കുഞ്ഞൂസിനു ജീവന് ഭീഷണി ഉണ്ടേൽ ഞങ്ങൾ രണ്ടു പേരും അപ്പോൾ തന്നെ പുറപ്പെടും .. പക്ഷെ എൻ്റെ അവസ്ഥ ദയനീയം ആയിരിക്കും എന്നു നന്നായി അറിയാം ..

വി. മത്തായി 2 : 13 - 18 , ജ്ഞാനികൾ ഉണ്ണീശോയെ സന്ദർശിച്ചു മടങ്ങിയ ഉടൻ തന്നെ സ്വപ്നത്തിൽ ദൂതൻ പറഞ്ഞത് അനുസരിച്ചു മാതാവും യൗസേപ്പിതാവും കൂടി ഈജിപ്തിലേക്ക് യാത്ര പുറപ്പെടുന്നു. ഇപ്പോൾ എനിക്ക് മനസിലാകുന്നുണ്ട് അപ്പോൾ മാതാവും യൗസേപ്പിതാവും എത്ര കഷ്ടപ്പാട് സഹിച്ചു കാണുമെന്നു ആ യാത്രയിൽ .

പ്രസവം കഴിഞ്ഞു 90 ദിവസം റെസ്റ്റ് എടുക്കണം , മിനിമം 54 ദിവസം എങ്കിലും എന്ന് എല്ലാവരും പറയുന്നു. ഇല്ലേൽ പിന്നെ നടുവേദന അങ്ങനെ ഓരോ ഓരോ പ്രോബ്ലെംസ് ഉണ്ടാകുന്നു .. അതൊക്കെ പോട്ടെ.. അടുത്ത മാസം 27th നു ഞങ്ങളുടെ കുഞ്ഞൂസിനു ഒരു വയസു ആകും.ഇപ്പോളും തണുപ്പടിച്ചു അസുഖം വരും , ഫുഡ് ശരിയാകില്ല , ഉറക്കം ശരിയാകില്ല അങ്ങനെ ഒക്കെ ഓർത്തു ഇവക്കുട്ടിയുമായി പുറത്തു പോകാൻ മടിയാണ് എനിക്ക്.

വി.ലൂക്ക 2 : 21 , ശിശുവിനുള്ള പരിച്ഛേദനത്തിന്റെ എട്ടാം ദിവസം ആയപ്പോൾ യേശു എന്ന പേര് അവനു നൽകി . മോശയുടെ നിയമം അനുസരിച്ചു ശുദ്ധീകരണത്തിനുള്ള ദിവസങ്ങൾ പൂർത്തിയായപ്പോൾ അവർ അവനെ കർത്താവിനു സമർപ്പിക്കുവാൻ ജറുസലേമിലേക്കു കൊണ്ട് പോയി . ഉണ്ണീശോയെ കൂട്ടിയുള്ള അടുത്ത യാത്ര..ചരിത്ര പുസ്തകങ്ങൾ വായിച്ചുള്ള അറിവില്ലാത്തതിനാൽ മോശയുടെ നിയമം അനുസരിച്ചു എന്നാണു മാതാവും യൗസേപ്പിതാവും ഉണ്ണിശോയും കൂടി ഈ യാത്ര പോകുന്നേ എന്നു എനിക്ക് കൃത്യമായി അറിയില്ല. ഇനി അത് തിരഞ്ഞു പോകുന്നില്ല ..

ശാരീരികാസ്ഥകൾ , സഹായിക്കാൻ ആരുമില്ല , കിടക്കാൻ ഒരു ഇടം പോലുമില്ല , പ്രസവിച്ച മകന് നിമിഷങ്ങൾക്കുള്ളിൽ ജീവനുഭീക്ഷണി , ഉണ്ണിയേശുവിനെ കൂട്ടിയുള്ള ഒളിച്ചോട്ടം , കൂട്ടിനായി യൗസേപ്പിതാവ് മാത്രം .. എന്നിട്ടും അമ്മേ നീ പറഞ്ഞു "ഇതാ കർത്താവിന്റെ ദാസി .."

ഞങ്ങളുടെ ജീവിത പ്രയാസങ്ങളിൽ , ഒറ്റപ്പെടലുകളിൽ , തെറ്റിദ്ധരിക്കപ്പെടുന്ന അവസ്ഥകളിൽ, അമ്മേ " ഇതാ കർത്താവിന്റെ ദാസി" എന്നു പറയുവാൻ ശക്തി തരേണമേ ..

എല്ലാവർക്കും ഇവക്കുട്ടിയുടെ ക്രിസ്മസ് ആശംസകൾ ....



(25/12/2018)

Comments

Popular posts from this blog

ഇവക്കുട്ടിയുടെ വിശേഷങ്ങൾ 6 : ചില ഇരുളടഞ്ഞ നിമിഷങ്ങൾ

ഇവക്കുട്ടിയുടെ വിശേഷങ്ങൾ 10 - ഒരു കുഞ്ഞു വലിയ വിശേഷം

ഇവക്കുട്ടിയുടെ വിശേഷങ്ങൾ 9: ഐ.ടി ഫീൽഡിൽ നീണ്ട 10 വർഷങ്ങൾ പിന്നിടുമ്പോൾ