ഇവക്കുട്ടിയുടെ വിശേഷങ്ങൾ - 3
ഏപ്രിൽ 14 , ഞങ്ങളുടെ ഇവക്കുഞ്ഞു മാമ്മോദിസ സ്വീകരിച്ചട്ടു ഒരു വർഷം ആകുന്നു. സെഹിയോനിൽ വർക്ക് ചെയുന്ന ഒരു ബ്രദർ ആയി ഒരിക്കൽ സംസാരിച്ചപ്പോൾ കിട്ടിയ ചില ചിന്തകൾ ആണ് ഇവക്കുട്ടിയുടെ ബാപ്റ്റിസം തീയതി എല്ലാ വർഷവും ഓർത്തു വെച്ച് കുഞ്ഞൂസിനെ പള്ളിയിൽ കൊണ്ടോകണം എന്ന് തീരുമാനിച്ചതും ഈ പോസ്റ്റ് എഴുതാനും കാരണം. എൻ്റെ ഒക്കെ മാമ്മോദിസാ തിയതി എന്നാണാവോ..ഡിസംബർ മാസം ആണെന്നു പണ്ട് കുടുംബ രജിസ്റ്ററിൽ കണ്ട ഒരു ഓർമ. ഇതൊന്നും ബർത്ത് ഡേ പോലെ ഓർത്തിരിക്കണം എന്നു ആരും പറഞ്ഞു കേട്ടിട്ടില്ല. അതോണ്ട് മാമ്മോദിസാ കണക്കു നോക്കീ പോയിട്ടുമില്ല. എൻ്റെ ഒക്കെ പ്രായം ഉള്ളൊരു ആർക്കേലും മാമ്മോദിസാ തീയതി ഒക്കെ അറിയുമോ ആവോ...അറിയുന്നോരൊക്കെ ഉണ്ടാകുമായിരിക്കും അല്ലെ. "ഒരു കൊച്ചു ജനിക്കുന്നത് അമ്മയുടെ ഉദരത്തിൽ ആണ്.. അതാണേൽ എപ്പോൾ ആണെന്നു ദൈവം തമ്പുരാനെ അറിയൂ. പിന്നെ ആ കുഞ്ഞു ആദ്യമായി ഈ ലോകം കണ്ട ദിവസം ബർത്ത് ഡേ ആയി നിങ്ങൾ ആഘോഷിക്കുന്നു. ശരിക്കും മാമ്മോദിസയിൽ വീണ്ടും ജനിച്ച ദിവസമേ അല്ലെ ഓർക്കേണ്ടതും ആഘോഷിക്കേണ്ടതും". അങ്ങനെ ഒരിക്കൽ ഒരു ബ്രദർ ചോദിച്ച ചോദ്യം ആണ് ഇവക്കുട്ടിക്ക് വലുതാകുമ്പോൾ അവളുടെ മാമ്മോദിസാ തിയതി പറഞ്ഞു