ഇവക്കുട്ടിയുടെ വിശേഷങ്ങൾ 7: എന്നെ തേടിയലഞ്ഞ ഞാൻ
രണ്ടു വയസ്സിന്റെ ഗ്യാപിൽ , മൂത്ത പിള്ളേരുമായി മറ്റേർണിറ്റി ലീവിൽയിൽ ഇരിക്കുന്നെ അത്ര റസ്റ്റ് കിട്ടുന്ന കാര്യമല്ല. പ്രസവം കഴിഞ്ഞു ആദ്യ മാസം 'അമ്മ ഉണ്ടായിരുന്നു സഹായത്തിനു. പിന്നീട് 3 കുഞ്ഞുങ്ങളും ഞാൻ എന്ന അമ്മക്കിളിയും മാത്രമായി. അപ്പ മിക്കവാറും വരുമ്പോൾ പാതിരാത്രിയും, പലപ്പോഴും ജോലി സംബന്ധമായി വീട്ടിൽ ഇല്ലാതെയുമായി. കിളികളുടെ കല പില ശബ്ദങ്ങൾ പോലെ എനിക്ക് ചുറ്റും ശബ്ദമുഖരിതമായിരുന്നു. ഈ ബഹളങ്ങൾക്കിടയിലും ഞാൻ തനിച്ചായ പോലെ. ഇളയ കുഞ്ഞിന് പാല് കൊടുത്തു ഉറക്കി, ചോറും ഒരു തോരൻ കറി എങ്കിലും ഉണ്ടാകാമെന്നു ഓർത്താൽ അപ്പോളേക്കും, മൂത്ത ചേച്ചിമാർ അതിനെ വിളിച്ചെണീപ്പിക്കും. ചോറ്, ഒരു തോരൻ, രാവിലത്തെ ചായ പലഹാരം, ഇതിനപ്പുറത്തേക്കു ഒന്നും കാര്യമായി അപ്പോഴൊക്കെ ഉണ്ടാക്കാറില്ലായിരുന്നു. അതുകൊണ്ടു തന്നെ ഗ്യാസ്,വെജിറ്റബ്ൾസ് മറ്റു പലചരക്കു വസ്തുക്കൾ ഇവയുടെ വിലയിൽ വരുന്ന മാറ്റങ്ങൾ ഒന്നും അക്കാലയളവിൽ ഞങ്ങൾക്കൊരു വിഷയമേ അല്ലായിരുന്നു. തെരേസവിന്റെ ഊരിപിഴിഞ്ഞ മൂത്രത്തുണികൾ , വീട്ടിലെ മറ്റു അംഗങ്ങളുടെ തുണികൾ ഇവയെല്ലാം തരം തിരിച്ചു വാഷിംഗ് മെഷീനിൽ വട്ടം കറക്കി, കുമിഞ്ഞു കൂടി വരുന്ന തുണികൾക്കു ഞാൻ പരിഹാരം