ഇവക്കുട്ടിയുടെ വിശേഷങ്ങൾ 9: ഐ.ടി ഫീൽഡിൽ നീണ്ട 10 വർഷങ്ങൾ പിന്നിടുമ്പോൾ
ഐ ടി ഫീൽഡിൽ ജോലിക്കു കേറിയിട്ടു പത്തു വർഷങ്ങൾ പിന്നിടുന്നു. എൻജിനീയറിങ് പഠനം കഴിഞ്ഞു ക്യാമ്പസ് സെലക്ഷൻ കിട്ടിയ ബലത്തിൽ പത്തു വർഷം മുന്നേ എറണാകുളത്തുനിന്നും മൈസൂര്ക്കു കേറിയ വണ്ടി ഇന്നു മൈസൂർ, തിരുവനന്തുപുരം , കൊളംബിയ ഒക്കെ കറങ്ങി വീണ്ടും എറണാകുളത്തു തന്നെ എത്തി നിൽക്കുമ്പോൾ ഭൂമി ഉരുണ്ടതാണെന്ന സത്യം ഞാൻ ഓർക്കുന്നു. പിന്നിട്ട പത്തു വർഷങ്ങൾ ആയിരുന്നു എന്നെ ഞാൻ ആക്കിയത്..ഇതിനിടയിൽ പലപ്പോഴും തളർന്നിട്ടുണ്ട്..മനസ് മുരടിച്ചിട്ടുണ്ട്..കരഞ്ഞിരുന്നിട്ടുണ്ട്... ഒരു പക്ഷെ നിങ്ങളും പലവട്ടം തകർന്നു പോയിട്ടുണ്ടാകും. മനസ് തളർന്നു ഇരുന്നിട്ടുണ്ടാകും. ജീവിതത്തിൽ തളരാതെയോ തോൽക്കാതെയോ നോക്കുന്നതല്ല നമ്മുടെ വിജയം..തളർന്നിടത്തു നിന്ന് എഴുന്നേറ്റു നിങ്ങൾ മുന്നോട്ടു പോകുന്നുണ്ടോയെന്നു ആണ്... ചിലപ്പോൾ എഴുന്നേൽക്കുവാൻ നിങ്ങൾ എടുക്കുന്ന പകലുകളുടെയും രാത്രികളുടെയും എണ്ണം കൂടിയേക്കാം.. പിന്നിട്ട വഴികളിൽ ശക്തി നഷ്ടപ്പെട്ടതായി തോന്നിയേക്കാം. വെറുതെ തളർന്നിരിക്കുവാൻ തോന്നിയേക്കാം.. തളർന്നു പോയ നിമിഷങ്ങളിൽ നിന്ന് ഞാൻ എങ്ങനെ എഴുന്നേറ്റു.., വീണ്ടും എഴുന്നേറ്റപ്പോൾ ആ സാഹചര്യങ്ങൾ എനിക്ക് തന്ന ആത്മബലം ...അതാണ് ഒരു സ്ത്രീ