ഇവക്കുട്ടിയുടെ വിശേഷങ്ങൾ 8: ഇഷ്ടങ്ങളെ വീണ്ടും കൂട്ടു പിടിച്ചപ്പോൾ
പല ഭാര്യമാരും, അമ്മമാരും ഒക്കെ മനസ്സിൽ ഒരിക്കൽ എങ്കിലും നേരിട്ടുള്ള ഒരു പ്രശ്നമാണ് "ഐഡൻറിറ്റി ക്രൈസിസ് " . സ്വന്തമായി ഒരു ഐഡൻറിറ്റി ഇല്ലാത്ത പോലെ. മകൾ എന്ന പദവിയിൽ അച്ഛന്റെ നിഴലായി ജീവിച്ചവൾ, ഭാര്യയും മരുമകളും ഒക്കെ ആയി മറ്റൊരു കുടുംബത്തിലേക്ക് പറിച്ചു നടപ്പെടുന്നു.പറിച്ചു നടുന്ന മണ്ണിൽ വേര് പിടിക്കാനുള്ള ഒരു ഓട്ടം ആണ് പിന്നീട്. പലരുടെയും മനസ്സിൽ വേര് പിടിക്കാനുള്ള ശ്രമത്തിനിടയിൽ പലപ്പോഴുംസ്വന്തം ഇഷ്ടങ്ങൾ , ആഗ്രഹങ്ങൾ ഒക്കെ പയ്യെ മറന്നു തുടങ്ങും. ഒരു കുടുംബത്തെ കൂടുമ്പോൾ ഇമ്പമുള്ളതാക്കുന്നതിൽ ഈ വേരുപിടിക്കലിന് ഒത്തിരി പങ്കുണ്ട്. വർഷങ്ങൾ പിന്നിടുമ്പോൾ , സ്വയം ഒരു തിരിഞ്ഞു നോട്ടം ജീവിതത്തിൽ ഇടക്കൊക്കെ നടത്തി നോക്കുമ്പോൾ വേര് പിടിച്ചാലും , എവിടെയൊക്കെയോ സ്വയം നക്ഷ്ടപെട്ടത് പോലെ. വര്ഷങ്ങള്ക്കു ശേഷം, എന്നെ തേടിയ എനിക്കും ഇത് പോലെ ഒരു അവസ്ഥ ആയിരുന്നു. സ്വന്തം കാര്യങ്ങൾക്കു ആരെയും ആശ്രയിക്കാതെ , ആർക്കും വേണ്ടി കാത്തു നിൽക്കാതെ, സ്വയം ചെയുന്നതിൽ, തനിച്ചു ചെറിയ യാത്രകൾ നടത്തുന്നതിൽ ഒക്കെ ആത്മസംതൃപ്‍തി കണ്ടെത്തിയിരുന്ന, എന്റെ കുഞ്ഞു സന്തോഷങ്ങൾ ആയി ഇതിനെയെല്ലാം കണ്ടിരുന്ന ഞ